കൊല്‍ക്കത്ത: ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ട ഹൈന്ദവ ജനതയുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നയിച്ച തപന്‍ ഘോഷ് ഇനി ഓര്‍മ്മ. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യ. ആര്‍എസ്എസ് പ്രചാരകനായിരുന്ന ഘോഷ് ഹിന്ദു സംഹതിയുടെ സ്ഥാപകനാണ്.
1975ല്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തനം ആരംഭിച്ച തപന്‍ ഘോഷ് 2007ലാണ് ഹിന്ദു സംരക്ഷണത്തിന് ഹിന്ദു സംഹതി സ്ഥാപിക്കുന്നത്. ആര്‍എസ്എസ്സിന്റെയും വിഎച്ച്പിയുടെയും നിലപാടുകള്‍ ദുര്ബലമാണെന്നാരോപിച്ചാണ് സംഘടന വിട്ടത്.
എല്ലാ ജില്ലകളിലും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അസം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമെത്തി. ലൗജിഹാദ് ഉള്‍പ്പെടെയുള്ള മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതിനായി ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ച് യുവാക്കളുടെ സംഘമുണ്ടാക്കി. പുനപരിവര്ത്തനത്തിനും നേതൃത്വം നല്കി.
സ്വാര്‍ത്ഥ താത്പര്യമുള്ളളവര്ക്ക് സ്വാധീനം ലഭിച്ചതായി ചൂണ്ടിക്കാട്ടി 2018ല്‍ സംഘടനയുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചു. ഹിന്ദുക്കളുടെ ഐക്യത്തിനും അവകാശങ്ങള്‍ക്കുമായി പോരാടിയ നേതാവാണ് തപന്‍ ഘോഷെന്ന് രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്ത അനുസ്മരിച്ചു. ഇതിനായി അദ്ദേഹം തന്റെ ജീവിതം മാറ്റിവച്ചു. മറ്റുള്ളവര്‍ക്ക് പ്രേരണയായി. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post