മംഗലുരു: ക്ഷേത്ര നഗരിയായ ശൃംഗേരിയിലെ ശങ്കരാചാര്യരുടെ പ്രതിമയില്‍ പച്ചക്കൊടി നാട്ടി മുസ്ലിം മതമൗലികവാദികളുടെ പ്രകോപനം. പോലീസ് കൊടി പിഴുതു മാറ്റി. ശൃംഗേരി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമുദായിക സംഘര്‍ഷത്തിന്റെ അന്തരീക്ഷവും പ്രദേശത്ത് നിലനില്‍ക്കുകയാണ്. പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
എസ്ഡിപിഐ നടപടിയെ അപലപിക്കുന്നതായി എംപി ശോഭ കരന്തലജെ ട്വിറ്ററില്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി സി.ടി. രവി ചൂണ്ടിക്കാട്ടി. എസ്ഡിപിഐയുടെ കൊടിയുമായി സാമ്യമുള്ളതാണെന്ന് ചിക്കമംഗലുരു എസ്പി അക്ഷയ് മജീന്ദ്ര പറഞ്ഞു. ഉടന്‍ പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളുരുവില്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ നടത്തിയ കലാപം പോലീസ് വെടിവെപ്പിലെത്തിയിരുന്നു. മൂന്ന് മതതീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊടി കണ്ടെത്തിയ സംഭവം.
https://twitter.com/ShobhaBJP/status/1293799119111118856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1293799119111118856%7Ctwgr%5E&ref_url=https%3A%2F%2Fwww.thenewsminute.com%2Farticle%2Ftension-sringeri-over-flag-shankaracharya-statue-police-probe-130701
Discussion about this post