പൂഞ്ഞാർ: ഈരാറ്റുപേട്ടയിൽ ചെന്നാൽ പേപ്പട്ടിയെ പോലെ തല്ലുമെന്ന യുവാവിന്റെ വീഡിയോയ്ക്ക് മറുപടിയുമായി പിസി ജോർജ്. താൻ പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവൻ തന്നെ എന്ത് ചെയ്യുമെന്ന് കാണണം എന്നും പിസി ജോർജ് പറഞ്ഞു. അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ തനിക്കുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ.. ‘
‘എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച് തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്…നെറ്റ് കോളാണ്.അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന് പറയുന്നിടത്തോട്ട് ചെല്ലാം…അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം..
‘അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ…വെറുതെ വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ….’ഒറ്റയൊരുത്തന് നേരിട്ട് വരാന്‍ ധൈര്യമില്ല…നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വര്‍ത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കില്‍..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി…’
‘അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല…ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവന് തല്ലിയേച്ച് കിടന്നുറങ്ങുന്ന പ്രശ്നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാന്‍.’
ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)
ഇന്നലെ മുതൽ യുവാവിന്റെ വീഡിയോ വൈറലാണ്. ‘ഒരു ഇലക്ഷന് ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി ഞങ്ങൾ വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള്‍ തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’- ഇങ്ങനെയാണ് യുവാവ് വീഡിയോയിൽ പറഞ്ഞത്.
Discussion about this post