കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം‘ മെഗാ ഹിറ്റിലേക്ക് നീങ്ങുന്നു. റിലീസ് ചെയ്ത് 14 ദിവസം കൊണ്ട് ചിത്രം 25 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി. കേരളത്തിന് പുറത്തും ഗൾഫിലും യൂറോപ്പിലും ചിത്രം വലിയ വിജയമായിരിക്കുകയാണ്.
ആബാലവൃദ്ധം പ്രേക്ഷകരുടെയും പിന്തുണയോടെയാണ് മാളികപ്പുറം വൻ വിജയം നേടുന്നത്. വെറും 3.75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്. വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീറ്റാ അന്റോ എന്നിവർ ചേർന്നാണ് മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രൺജി പണിക്കർ, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്ക് പുറമേ ബാലതാരങ്ങളായ ദേവനന്ദനയും ശ്രീപദും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
Discussion about this post