പത്തനംതിട്ട: ശബരിമല പശ്ചാത്തലമാവുന്ന സന്നിധാനം പി ഒ എന്ന ചിത്രത്തിന്റെ പൂജ ശബരിമലയിൽ നടന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. പ്രമുഖ സംവിധായകൻ വിഘ്നേഷ് ശിവൻ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച്ച് ഓൺ കർമ്മം തിരിവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപൻ നിർവഹിച്ചു .
സര്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദര് റാവു, ഷബീര്‍ പത്താന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ശബരിമലയും, അവിടെ ഡോളി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ് ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. രാജേഷ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ.
മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ്. ഇതേ ദിവസം തന്നെ ഷൂട്ടിംഗും ആരംഭിച്ചു.
Discussion about this post