ഫേസ്ബുക്ക് പോസ്റ്റ്
അഡ്.നോബിള്‍ മാത്യു
(ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട്)
സംസ്ഥാനത്തെ മന്ത്രി കെ ടി ജലീല്‍ ഖുര്‍ആനിന്റെ മറവില്‍ മയക്കുമരുന്നോ സ്വര്‍ണ്ണമോ കടത്തിയ കേസില്‍ പ്രതീക്ഷിച്ചപോലെ തന്നെ സിപിഎം വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുന്നു .സിപിഎം ന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസ്സം അവരുടെ മുഖപത്രമായ ദേശാഭിമാനിയില്‍ പേര് വെച്ചെഴുതിയ ലേഖനത്തിലാണ് ജലീല്‍ നേതൃത്വം നല്കിയ സ്വര്‍ണക്കള്ളക്കടത്തിനെ വളച്ചൊടിച്ചു ഖുര്‍ ആനിനെ ആക്ഷേപിക്കുന്നു എന്നാക്കി മാറ്റിയത് .
ഒരു കാര്യം ആദ്യമേ വ്യക്തമായി പറഞ്ഞു കൊള്ളട്ടെ ,മുസ്ളീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആനിനെ ,അത് മുസ്ലിങ്ങള്‍ക്ക് വിശുദ്ധമായതു കൊണ്ട് തന്നെ അമുസ്ലീങ്ങളായ വിശ്വാസികള്‍ ആരും തന്നെ അവഹേളിക്കാറില്ല .ഒരു വിഭാഗം പാവനമായി കരുതുന്ന ഒന്നാണ് ആ പുസ്തകം എന്നതാണ് അതിനു കാരണം .എന്നാല്‍ മുസാഫിഖ് -അഥവാ കപട വിശ്വാസിയായ ജലീലും പ്രഖ്യാപിത അവിശ്വാസിയായ ബാലകൃഷ്ണനും നിരന്തരം ഈ മുസ്ലിം വിശുദ്ധ ഗ്രന്ഥത്തെ ആക്ഷേപിക്കുകകയാണ് ..
അതിന്റെ മറവില്‍ ഈ കള്ളക്കടത്തെല്ലാം നടത്തിയിട്ടു മത വിശ്വാസം എന്ന പരിച എടുത്ത് പിടിക്കുകയാണ് അവര്‍ .കോടിയേരി ഒരു പടി കൂടി കടന്നു ഖുര്‍ ആന്‍ ,ഇസ്ലാം എന്നിവയുടെ ഒക്കെ രക്ഷാ കര്‍ത്താവും ബന്ധുവും ചമയുന്നു .
ഇതില്‍ ഏറ്റവും പഠിച്ച കള്ളന് കോടിയേരി ബാലകൃഷ്ണന് ആണ് .ഖുര്‍ ആന്‍ എന്ന വാക്കിലും ഇസ്ലാമിക വിശ്വാസത്തിലും ജലീലിനെ ഒളിപ്പിക്കാന്‍ വേണ്ടി ഈ ലേഖനം എഴുതുമ്പോള്‍ ചുരുങ്ങിയ പക്ഷം ബിനോയ് കോടിയേരി എന്നൊരു മുടിയനായ പുത്രന്റെ പിതാവാണ് താന്‍ എന്നതെങ്കിലും ബാലകൃഷ്ണന് ഓര്‍ക്കേണ്ടതായിരുന്നു .തന്റെ മകനായ ബിനോയ് കോടിയേരി പറഞ്ഞു പറ്റിച്ചു കടന്നു കളഞ്ഞ ബീഹാറിയായ ആ പാവം മുസ്ലിം പെണ്‍കുട്ടിക്ക് നീതി കൊടുക്കാന്‍ ബാലകൃഷ്ണനെ പോലെയുള്ള ഒരു മുസ്ലിം സ്നേഹി തയ്യാറാകണം .
അബലയായ ആ ബീഹാറി മുസ്ലിം പെണ്‍കുട്ടിയില്‍ തന്റെ മകന് ജനിച്ച കുട്ടിയെ ചെറുമകനായി അംഗീകരിക്കാന്‍ കോടിയേരി ബാലകൃഷ്ണന് സന്നദ്ധത കാണിക്കണം .അവരെ ജീവിതകാലം മുഴുവന്‍ കോടതി വ്യവഹാരങ്ങളിലേക്ക് തള്ളി വിടുന്നതന്ത്രമാണ് കോടിയേരി കുടുംബം ഇപ്പോള്‍ ചെയ്തു വെച്ചിരിക്കുന്നത് .അത് ഒഴിവാക്കി ആ മുസ്ലിം പെണ്‍കുട്ടിക്ക് ജീവനാംശം കൊടുത്തും അച്ഛനെയും മുത്തച്ഛനേയും കാണുവാനുള്ള ആ ബാലന്റെ അവകാശം സാധിച്ചു കൊടുത്തുമാണ് തന്റെ മുസ്ലിം പ്രേമം കോടിയേരി കുടുംബം പ്രകടമാക്കേണ്ടത് .
ആ പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അന്ധകാരം വീഴ്ത്തിഅവരെ അവഹേളിച്ച ശേഷം ഇപ്പോള്‍ ഒരു കള്ളക്കടത്തു കാരനെ രക്ഷിക്കാന്‍ ഖുര്‍ ആന്‍ എടുത്ത് മറയൊരുക്കുന്നു കോടിയേരി .യദാര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിരുദ്ധന്‍ കോടിയേരി ബാലകൃഷ്ണന് ആണെന്നാണതിനു ഇതില്‍ പരം എന്ത് തെളിവ് വേണം.
https://www.facebook.com/AdvNobleMathewBJP/posts/1742483599259739
Discussion about this post