കൊച്ചി: കേരളം ഭീകരരുടെ താവളമാകുന്നുവെന്ന ആശങ്ക ശരിവെച്ച് ഭീകരരുടെ അറസ്റ്റ്. കേരളത്തിലും ബംഗാളിലുമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ ഒന്‍പത് അല്‍ഖ്വയ്ദ ഭീകരര്‍ അറസ്റ്റില്‍. മൂന്ന് പേരെ എറണാകുളത്ത് നിന്നും ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍നിന്നുമാണ് പിടികൂടിയത്. കേരളത്തില്‍ അറസ്റ്റിലായവരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന. മുര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ്, മൊസറഫ് ഹസ്സന് എന്നിവരാണ് എറണാകുളത്ത് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളായാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായ രഹസ്യവിവരത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി റെയ്ഡും അറസ്റ്റും നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവര്‍ വന്‍തോതില്‍ പണസമാഹരണം നടത്തിയതായും എന്‍ഐഎ പറയുന്നു. ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാക്കിസ്ഥാന് ആസ്ഥാനമായിട്ടുള്ള ഭീകരസംഘടനയാണ് അല്‍ഖ്വയ്ദ.
Discussion about this post