കൊച്ചി: ഇസ്ലാം മതത്തെയും ഖുറാനെയും പുകഴ്ത്തി സിപിഎം നേതാവും എംഎല്‍എയുമായ എ.എന്‍. ഷംസീര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച മനോരമ ചാനലിലെ ചര്‍ച്ചയിലാണ് ഷംസീര്‍ മുസ്ലിം മതനേതാവിനെപ്പോലെ സംസാരിച്ചത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്കുന്ന മതം ഇസ്ലാമാണെന്നും ഖുറാന് മുന്നോട്ടുവെക്കുന്നത് പുരോഗമന വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും തുല്യതയും അധികാരവുമാണ് മതം സ്ത്രീകള്‍ക്ക് നല്‍കേണ്ടതെന്നും അവതാരകയായ ഷാനി ചൂണ്ടിക്കാട്ടി. ബിജെപി പ്രതിനിധി എസ്.സുരേഷ്, മുസ്ലിം ലീഗ് പ്രതിനിധി അബ്ദുറഹ്മാന് രണ്ടത്താണി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍.
ഖുറാന് കൃത്യമായി അറിയുമെങ്കില്‍ ഒരാള്‍ക്ക് ലീഗില്‍ തുടരാനാകില്ല. തട്ടിപ്പും വെട്ടിപ്പും മാത്രമാണ് അവിടെയുള്ളത്. ഇസ്ലാമില്‍ പലിശ നിഷിദ്ധമാണ്. എത്ര ലീഗുകാര്‍ ബാങ്കിന്റെ തലപ്പത്തുണ്ട്. ഇവര്‍ക്ക് കച്ചവടം മാത്രമാണ്. ലീഗും ഇസ്ലാമും തമ്മില്‍ മുതലക്കുളം മൈതാനം പോലെയാണ്. അവിടെ മുതലയും കുളവും മൈതാനവുമില്ല. ഖുറാന് വളരെ പുരോഗമന വീക്ഷണം മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യന് എങ്ങനെ ജീവിക്കണമെന്ന പുരോഗമന കാഴ്ചപ്പാട് വിശദീകരിക്കുന്ന ഗ്രന്ഥം. സ്ത്രീകള്‍ക്ക് ഏറ്റവും പരിരക്ഷ നല്കുന്ന മതമാണ് ഇസ്ലാം. സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ ചിലയിടങ്ങളില്‍ പരിഗണന നല്‍കുന്നുണ്ട്. അതാണ് ഇസ്ലാം. എന്നാല്‍ ഇത് പരിഭാഷപ്പെടുത്തിയപ്പോള്‍ യാഥാസ്ഥിതിക നേതൃത്വം സ്ത്രീവിരുദ്ധമാക്കി മാറ്റി. അതാണ് ഇഎംഎസ് ചൂണ്ടിക്കാട്ടിയതെന്നും ഷംസീര്‍ വിശദീകരിച്ചു.
Discussion about this post