കറാച്ചി: ഷിയാ മുസ്ലിങ്ങള്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ സുന്നി തീവ്രവാദികള്‍ തെരുവില്‍. പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഷിയാകള്‍ക്കെതിരെ കറാച്ചിയെ ഞെട്ടിച്ച് കൊലവിളിയുമായി രംഗത്തിറങ്ങിയത്. ഇതോടെ രാജ്യം കലാപത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ വിഭാഗം കാഫിറുകളാണെന്നാണ് സുന്നികളുടെ വാദം. ഇവരെ മുസ്ലിങ്ങളായി സുന്നികളും പാക്കിസ്ഥാനും അംഗീകരിക്കുന്നില്ല.
ഷിയാ വംശഹത്യക്ക് പാക്കിസ്ഥാനില്‍ തുടക്കമായെന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്റിങ്ങിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ ഷിയാകളെ കൊലപ്പെടുത്തിയ സുന്നി തീവ്രവാദ സംഘടനയായ സിപാ ഇ സഹാബയുടെ പതാകയേന്തിയാണ് പ്രകടനം നടന്നത്. ഷിയാ നേതാക്കള്‍ ഇസ്ലാമിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് സുന്നികളുടെ പുതിയ നീക്കം. നിരവധി സ്ഥലങ്ങളില്‍ ഷിയാകള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ഷിയ സമുദായത്തെ പാക്കിസ്ഥാന് ബലിയാടാക്കുന്നതായി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിരവധി റിപ്പോര്‍ട്ടുകളും ബലൂചിസ്ഥാന്‍ പ്രവിശ്യ സര്‍ക്കാരിന്റെ നടപടികളും ദുര്‍ബലരായ ഷിയ സമൂഹത്തെ ലക്ഷ്യമിടുന്നതാണ്. ഇതില്‍ യുഎസ് കമ്മീഷന് ആശങ്ക പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൊറോണ വൈറസിനെ ‘ഷിയ വൈറസ്’ എന്നാണ് പരാമര്‍ശിക്കുന്നത്.
പാക്കിസ്ഥാനിലെ ഹസാര ഷിയ സമൂഹത്തെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണന്ന് യുഎസ്സിആര്‍എഫ് കമ്മീഷണര്‍ ജോണി മൂറും വ്യക്തമാക്കി. 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ്സിഐആര്‍എഫ് സമീപകാലത്ത് പാക്കിസ്ഥാനില്‍ വിഭാഗീയ അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കര്‍-ഇ-ജാങ്വി, പാക് താലിബാന് എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ഹസാര ഷിയ മുസ്ലിംകളെ ലക്ഷ്യമിടുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post