കോഴിക്കോട്: രാധാ കൃഷ്ണ ലീലകളാല്‍ നാടും നഗരവും നിറയുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി. ആയിരക്കണക്കിന് ശോഭാ യാത്രകളാണ് വര്‍ഷങ്ങളായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. എന്നാല്‍ ജന്മാഷ്ടമി ദിവസം കേരളം കീഴടക്കുന്ന ഉണ്ണിക്കണ്ണന്മാരുടെ കാഴ്ച കൊറോണക്കാലം മറച്ചിരിക്കുന്നു. ഇത്തവണത്തെ ആഘോഷം നിയന്ത്രണങ്ങളോടെ വീടുകളില്‍ കേന്ദ്രീകരിക്കാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/MayilpeelyMonthly/posts/2392568164373336
ഇത്തവണ തെരുവ് കീഴടക്കാന്‍ മായക്കണ്ണന്മാരില്ലെങ്കിലും അവര്‍ സമൂഹമാധ്യമങ്ങള്‍ നിറക്കുകയാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ മാസികയായ മയില്‍പ്പീലി സംഘടിപ്പിച്ച ഫോട്ടോ മത്സരമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. നൂറ് കണക്കിന് ഫോട്ടോകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇവ ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. മുന്‍ വര്ഷങ്ങളിലെയോ പുതുതായി കുട്ടിയെ കൃഷ്ണവേഷം കെട്ടിച്ചോ ഫോട്ടോകള്‍ അയക്കാം.
https://www.facebook.com/MayilpeelyMonthly/posts/2392523181044501
വീടുകൡ ജന്മാഷ്ടമി ആഘോഷത്തിനുള്ള നിര്‍ദ്ദേശം
ശ്രീകൃഷ്ണജയന്തി ദിവസം സെപ്തംബര്‍ 10ന്
രാവിലെ വീട്ടുമുറ്റം വൃന്ദാവനമാതൃകയില്‍ പ്രകൃതി രമണീയമായി അലങ്കരിക്കണം. മുറ്റത്ത് കൃഷ്ണപ്പൂക്കളം ഇടാം. സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇതു മത്സരമാക്കാം. ഉച്ചയ്ക്ക് വീട്ടിലെ ഇളയ കുട്ടിയെ / മറ്റൊരു വീട്ടിലെ കുട്ടിയെ ലളിതമായി കൃഷ്ണവേഷം കെട്ടിച്ച് അമ്മമാര്‍ കണ്ണനൂട്ട് നടത്തണം. വൈകുന്നേരമാണ് പ്രധാന പരിപാടി.
4:30 – വേഷധാരണം
(കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങളും മുതിര്‍ന്നവര്‍ കേരളീയവേഷവും ധരിക്കണം
5:30 – ദീപപ്രോജ്വലനം
(കണ്ണന്റെ വേഷം ധരിച്ച ഒരു കുട്ടി കൃഷ്ണകുടീരത്തില്‍* ദീപം തെളിക്കണം)
5: 30 – 6:00 – ഭജന ഗോകുലപ്രാര്ഥന/ഹരേരാമ മന്ത്രം, ഗോകുലഗീതം
(അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ – എന്നു തുടങ്ങുന്ന പൂന്താനം കൃതിയിലെ നിശ്ചിത വരികളാണ് ഗോകുലഗീതം. ഇത് എല്ലാ വീട്ടിലും എത്തിക്കണം.)
6:00 – 6:40 – ശ്രീകൃഷ്ണജയന്തി പൊതു കാര്യക്രമം
(ഇത് മാധ്യമം വഴി തത്സമയം ഏവര്‍ക്കും കാണാന്‍ കഴിയുംവിധം ക്രമീകരിക്കും.)
(ജനം ചാനല്‍, മയില്‍പീലി youtube ചാനല്‍ എന്നിവയില്‍ ലഭ്യമാകും)
6:45 – 7.00 ജന്മാഷ്ടമി ദീപക്കാഴ്ച
വീടും പരിസരവും ദീപം തെളിയിച്ച് അലങ്കരിക്കുക
7.00- ശാന്തി മന്ത്രം. (മംഗളശ്ലോകം). തുടര്‍ന്ന് പ്രസാദവിതരണം. മുന്‍കൂട്ടി തയ്യാറാക്കുന്ന അവില്പ്രസാദം കുടുംബാംഗങ്ങള്‍ക്കും അയല്പക്കത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്യണം.
Discussion about this post