അഗര്‍ത്തല: 25 വര്‍ഷത്തെ തുടര്‍ച്ചയായ സിപിഎം ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. രാജ്യം ഒന്നടങ്കം അവിശ്വസനീയതയോടെ വീക്ഷിച്ച തെരഞ്ഞെടുപ്പ് വിജയമായിരുന്നു ബിജെപിയുടേത്. വികസനമാണ് പാര്‍ട്ടി പ്രധാനമായും മുന്നോട്ടുവച്ചത്. ഇടത് ഭരണത്തില്‍ സര്‍വ്വ മേഖലകളിലും പിന്തള്ളപ്പെട്ട ത്രിപുരയിലെ ജനത ബിജെപിയുടെ വികസന വാഗ്ദാനം കയ്യുംനീട്ടി സ്വീകരിച്ചു.
ഭരണത്തിലെത്തിയപ്പോള്‍ ഈ വാഗ്ദാനങ്ങള്‍ ബിജെപി മറന്നതുമില്ല. ചെറിയ സംസ്ഥാനമാണ് ത്രിപുര. അതില്‍ വലിയൊരു ശതമാനം വനപ്രദേശവും. വിഭവങ്ങള്‍ നന്നേ കുറവ്. എന്നാല്‍ ഉള്ള അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുകയാണ് ബിജെപി സര്‍ക്കാര്‍. അതില്‍ ഏറ്റവും പുതിയതാണ് മുള ബിസ്ക്കറ്റ്. സംസ്ഥാനത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന ഉത്പന്നമാണ് മുള. ഇതില്‍നിന്നുള്ള ബിസ്ക്കറ്റ് നിര്‍മ്മാണം കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്രദമാണ്.
On the ocassion of World Bamboo day launched Bamboo Cookies and Bamboo made honey bottle.
Bamboo cookies and Honey bottle will now add another feather to our cap.
It will generate livelihood opportunities for many & fullfill PM @narendramodi Ji's vision of #AtmaNirbharBharat . pic.twitter.com/x9oKZqFhSL
— Biplab Kumar Deb (MODI Ka Parivar) (@BjpBiplab) September 18, 2020
ഇന്ത്യയില്‍ ആദ്യമായാണ് മുള ബിസ്ക്കറ്റ് നിര്‍മ്മിക്കുന്നത്. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ബിസ്ക്കറ്റ് പുറത്തിറക്കിയത്. മുളയില്‍നിന്നുള്ള തേനും അദ്ദേഹം പുറത്തിറക്കി. വിറ്റാമിനും പ്രോട്ടീനും അടങ്ങിയ മുള ബിസ്ക്കറ്റ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. പ്രമേഹ രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഇത് നല്ലതാണ്. സംസ്ഥാനത്ത് 3246 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് മുളയുള്ളത്. 15000 ഹെക്ടര്‍ പ്രദേശത്ത് മുള വളര്‍ത്താനുള്ള പദ്ധതിക്ക് 2019ല്‍ ബിജെപി സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു.
Discussion about this post