തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിപ്പുമായി ജനം ചാനല്‍. അഞ്ചാമതായിരുന്ന ജനം മാതൃഭൂമിയെ പിന്നിലാക്കി നാലാമതെത്തി. ഏഷ്ാനെറ്റ്, 24 ന്യൂസ്, മനോരമ എന്നിവയാണ് യഥാക്രമം ഒന്നുമുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണക്കടത്ത് വിഷയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളുടെ പ്രധാന വിഭവം. ബാര്‍ക്ക് റേറ്റിംഗില്‍ സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 156.34 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് 143.43 പോയിന്റുമാണുള്ളത്. മനോരമാ ന്യൂസ് 97.70 പോയിന്റും നാലാം സ്ഥാനത്തുള്ള ജനം ടിവി 69.67 പോയിന്റും നേടിയിട്ടുണ്ട്. 69.49 ആണ് മാതൃഭൂമി ന്യസിന്റെ പോയിന്റ്. കൈരളി ന്യൂസ് ആറാം സ്ഥാനത്താണ് (45.11). ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരള (28.94) എട്ടാം സ്ഥാനത്ത് മീഡിയാ വണ്‍ (26.83). ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നൂറിലേറെ പോയിന്റ് വ്യത്യാസത്തിലാണ് മീഡിയാ വണ്ണും, ന്യൂസ് 18 കേരളവും. പാര്‍ട്ടി പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് സിപിഎം ഏഷ്യാനെറ്റിലെ ചര്‍ച്ചകള്‍ ബഹിഷ്കരിച്ചിരുന്നു. അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇത് ചാനലിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ്. വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തും, ഫ്ളവേഴ്സ് ടി.വി രണ്ടാം സ്ഥാനത്തുമാണ്. മഴവില്‍ മനോരമയാണ് മൂന്നാം സ്ഥാനത്താണ്. സൂര്യയാണ് നാലാം സ്ഥാനത്ത്.
Discussion about this post