ബംഗളുരു: ബംഗളുരു കലാപത്തെ മഹത്വവത്കരിച്ച് ഫേസ്ബുക്കില്‍ എസ്ഡിപിഐ അനുകൂലികളുടെ പ്രചാരണം. യഥാര്‍ത്ഥ വിശ്വാസികള്‍ രക്തസാക്ഷിയാകാന്‍ കൊതിക്കുന്നവരാണെന്നും അവരുടെ മരണത്തില്‍ അസൂയ തോന്നുന്നുവെന്നും ‘ഈ മൗനം അപകടകരം’ എന്ന എസ്ഡിപിഐ അനുകൂല ഫേസ്ബുക്ക് പേജ്. ”ശുഹദാക്കള്‍.. പ്രവാചക നിന്ദ നടത്തിയ ഹിന്ദുത്വ തീവ്രവാദിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സമരം നടത്തിയ മുസ്ലിംകള്ക്ക് നേരെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ പോലീസ് വെടിവെക്കുകയായിരുന്നു… ശഹീദുകള്‍ എന്ന പേര് അവര്‍ക്കു അല്ലാഹു നല്കി.. ഉന്നതമാകുന്ന സ്വര്‍ഗത്തില്‍ പാറി പറന്നു നടക്കാനുള്ള പദവി …. അനുപമ ദിവ്യ പ്രണയ ലോകത്ത്, ഉണരുന്ന ഭാഗ്യമാണ് ശഹീദ് എന്ന പദവി …. ശഹീദ് വരിച്ചവരെ ‘മരിച്ചവര്‍’ ആണെന്ന ഒരു മൊഴി പോലും അവരെ കുറിച് പറയരുത് എന്ന് പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ശരീഫ്”. പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/permalink.php?story_fbid=1652237408288815&id=414922928686942
പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിലും കലാപത്തിനും ജിഹാദിനും പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ”എത്ര ഭാഗ്യവാന്മാരാണ് നിങ്ങള്‍.. അല്‍ഹംദുലില്ലാഹ്.. അല്ലാഹു അക്ബര്‍.. സമുദായത്തിന് വേണ്ടി ധീരമായി പോരാടി രക്തസാക്ഷിയാകാന്‍ കൊതിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍.. ഇവരുടെ മരണത്തില്‍ അസൂയ തോന്നി പോകുന്നു.. എത്ര ഭാഗ്യവാന്മാരാണ് നിങ്ങള്‍.. അല്‍ഹംദുലില്ലാഹ്.. അല്ലാഹു അക്ബര്‍..”. മറ്റൊരു കമന്റ് ഇങ്ങനെ. ”നാളെ തലയുയര്‍ത്തി ജീവിക്കണമെങ്കില്‍ കുറെ മനുഷ്യര്‍ തീര്‍ച്ചയായും രക്തസാക്ഷികള്‍ ആകേണ്ടി വരും.. ഇന്ന് നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യം മുന്‍ഗാമികള്‍ ജീവന് നല്കി നേടി തന്നതാണ്…നാളെത്തെ തലമുറയ്ക്ക് അന്തസ്സോടെ ജീവിക്കാന്‍ നമ്മള് രക്തസാക്ഷി ആകേണ്ടി വരും..”. നിരവധി മുസ്ലിം വിശ്വാസികള്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ച് ബംഗളുരുവില്‍ നടന്ന കലാപത്തില്‍ എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീടും മൂന്ന് പോലീസ് സ്റ്റേഷനും മതതീവ്രവാദികള്‍ ആക്രമിച്ചിരുന്നു. അക്രമം തുടര്‍ന്നതോടെ പൊലീസ് വെടിവെച്ചു. മൂന്ന് കലാപകാരികള്‍ കൊല്ലപ്പെട്ടു. വീണ്ടും കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രചാരണമാണ് ഇപ്പോള്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തുന്നത്.
Discussion about this post