തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വീട്ടില്‍ക്കയറി ആക്രമിച്ചത് സിപിഎം പദ്ധതിയെന്ന് വ്യക്തമാകുന്നു. ഇയാളെ മര്‍ദ്ദിച്ച് മാപ്പ് പറയിപ്പിക്കുന്നത് ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നു. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പുറമെ തിരുവനന്തപുരത്തെ കൊലക്കേസ് പ്രതിയായ സിപിഎം ക്രിമിനലും ഇവര്ക്കൊപ്പമുണ്ടായതായാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാം ആന്റണിയാണ് ഭാഗ്യലക്ഷ്മിയെ കാറില്‍ സംഭവസ്ഥലത്തും തിരികെയും എത്തിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം കാറില്‍ പോകുന്നതിന്റെ ചിത്രം ഇയാള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അങ്ങോട്ട് പോകും വഴിയാ, ഞാനൊരു ഫെമിനിസ്റ്റ് അനുകൂലയല്ല, ഒരു ഹ്യൂമനിസ്റ്റനുകൂലയാണ് എന്നായിരുന്നു ചിത്രത്തിനൊപ്പം പരാമര്‍ശിച്ചിരുന്നത്. വിവാദമായതോടെ പോസ്റ്റ് മുക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ക്രിമിനല്‍ സംഘത്തിലുള്ളയാളാണ് ശ്യാം ആന്റണി. തലസ്ഥാനത്ത് പല രാഷ്ട്രീയ സംഘര്‍ഷത്തിനും പിന്നില്‍ ഈ സംഘമാണ്. ബിനീഷിനൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീലക്ഷ്മി അറക്കലും സിപിഎം പ്രവര്‍ത്തകയാണ്. ഇവര്‍ ബിനീഷിനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം വിധേയത്വം ഭാഗ്യലക്ഷ്മി പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ആകെ പ്രതിരോധത്തിലാണ് സിപിഎം. ഇതിന് പിന്നാലെ ലൈഫ് മിഷന് പദ്ധതിയും ജലീല്‍ വിവാദവും സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയായി. ബിനീഷ് കോടിയേരി ഉള്‍പ്പെട്ട ബംഗളുരു ലഹരിക്കടത്ത് കേസ് വേറെ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിക്കെതിരെ കേസെടുത്ത ദിവസമാണ് ആക്രമണം നടന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിക്കാന്‍ വേണ്ടി സിപിഎമ്മും ബിനീഷും നടത്തിയ ഗൂഢാലോചനയാണ് ആക്രമണമെന്നാണ് വ്യക്തമാകുന്നത്. രണ്ട് ദിവസമായി സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകാതെ ഭാഗ്യലക്ഷ്മി വിഷയത്തില്‍ കറങ്ങുകയാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും.
Discussion about this post