കൊല്ലം: രാഖി കെട്ടിയതിന് പ്രവര്‍ത്തകനെ ഉപദ്രവിച്ച എസ്ഡിപിഐക്കാരെ വെല്ലുവിളിച്ച് ബിജെപി നേതാവ്. കൊല്ലം മുഖത്തല ആയത്തില്‍ ജംഗ്ഷനിലെ പള്ളിക്ക് മുന്നില്‍വെച്ചാണ് അംബരീഷ് എന്ന ഹൃദ്രോഗിയായ യുവാവിനെ എസ്ഡിപിഐക്കാര് ഉപദ്രവിച്ചത്. രാഖി കെട്ടിയതും കുറിയിട്ടതുമായിരുന്നു പ്രകോപനം. ഇതിന് പിന്നാലെയാണ് ബിജെപി മണ്ഡലം പ്രസിഡണ്ട് സി.ബി. പ്രതീഷ് അംബരീഷിനൊപ്പം സംഭവസ്ഥലത്തെത്തി വെല്ലുവിളി നടത്തിയത്.
ഞങ്ങള്‍ രാഖി കെട്ടിയിട്ടുണ്ട്. കുറി ഇട്ടിട്ടുണ്ട്. സുഡാപ്പികളുടെ വാപ്പകള്ക്ക് അച്ചാരം കിട്ടിയതല്ല ഇവിടം. ഏതെങ്കിലും സുഡാപ്പികള്‍ക്ക് കുറിയിട്ടതിനോ രാഖി കെട്ടിയതിനോ ഉപദ്രവിക്കണമെന്നുണ്ടെങ്കില്‍ ഇപ്പോള്‍ വരാം. അമ്മയുടെ മലപ്പാല്‍ കുടിച്ച ഏതെങ്കിലും സുഡാപ്പികള്‍ ഉണ്ടെങ്കില്‍ വാ. സുഡാപ്പികളുടെ അടി വാങ്ങി വീട്ടില്‍പ്പോകാന്‍ തീരുമാനിച്ചിട്ടില്ല. അടിച്ചാല്‍ തിരിച്ചടിക്കും.
ഏതെങ്കിലും പ്രവര്‍ത്തകനെ ഇനി ഉപദ്രവിച്ചാല്‍ തെറിക്കുത്തരം മുറിപ്പത്തല് എന്നതുപോലെ ഞങ്ങളും പ്രതികരിക്കും. പൊട്ടക്കിണറ്റില്ക്കിടന്ന് ഓരിയിടുന്ന സുഡാപ്പികള്‍ ഒരു കാര്യം മനസിലാക്കണം. ഈ പൊട്ടക്കിണറ്റിന് ചുറ്റും മഹാ നദികള്‍ ഒഴുകുന്നുണ്ട്. അതിന്റെയൊക്കെ ദിശ തിരിച്ചുവിട്ടാല്‍ ഈ പൊട്ടക്കിണര്‍ മൂടും. അദ്ദഹം വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Discussion about this post