കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ട് അനുഭവം വിവരിച്ച് സിആര്‍പിഎഫ് ഡിഐജിയായിരുന്ന ടി.ജെ.ജേക്കബ്. സഫാരി ചാനലിന്റെ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ സിആര്‍പിഎഫിന്റെയും ഐടിബിപിയുടെയും ചുമതല ഡിഐജി ആയിരുന്ന ജേക്കബ്ബിനായിരുന്നു. വോട്ടെടുപ്പ് ദിവസം 30-35 ബൂത്തുകളെങ്കിലും സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് കള്ളവോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഭൂരിഭാഗം ബൂത്തുകളിലും രണ്ട് പേര് കൂടി നില്‍ക്കുന്നത് കാണാമായിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ വോട്ട് ചെയ്യുന്ന ആളെ സഹായിക്കാന്‍ നില്‍ക്കുകയാണ് എന്നായിരുന്നു മറുപടി. ഒരാള്‍ക്ക് കണ്ണു കാണാന്‍ പറ്റില്ലെങ്കില്‍ കുടുംബത്തിലുള്ള ഒരാള്‍ക്ക് ഇങ്ങനെ സഹായിക്കാം. എന്നാല്‍ ഇവിടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാദിച്ചാണ് പകരം വോട്ട് ചെയ്യുന്നത്. റിട്ടേണിംഗ് ഓഫീസറോട് ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ ഇങ്ങനെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അസിസ്റ്റ് വോട്ട് ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന് മറുചോദ്യം ചോദിക്കാറില്ല. ഞാന്‍ ഇവിടെത്തന്നെ ജീവിക്കേണ്ട ആളാണ്. നിങ്ങള്‍ ഇവിടെനിന്ന് പോകും. ഓഫീസര്‍ ചൂണ്ടിക്കാട്ടി. സിആര്‍പിഎഫ് സുരക്ഷ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം സിആര്‍പിഎഫ് നടപടിയെടുത്താല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജേക്കബ് വിവരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കള്ളവോട്ട് കയ്യോടെ പിടിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് പാര്‍ട്ടിക്ക് നാണക്കേടായി.
https://www.facebook.com/bala.krishnam.7/posts/10214138584818617
Discussion about this post