കൊച്ചി: കേന്ദ്ര സര്‍ക്കാരിനെതിരായ സിപിഎം സമരത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോകുന്ന കുട്ടികള്‍ പങ്കെടുത്തതായി പ്രചാരണം. ഇതിനെതിരെ പ്രതിഷേധവുമായി കുട്ടികളുടെ കുടുംബം രംഗത്തെത്തി. ഇരിങ്ങോളിലാണ് സംഭവം. കുട്ടികളുടെ കൈയ്യില്‍ സമരത്തിനെതിരായ പ്ലക്കാര്‍ഡ് നല്കി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. താനില്ലാത്ത സമയത്ത് സിപിഎമ്മുകാരെത്തി കുട്ടികള്‍ക്ക് പ്ലക്കാര്‍ഡ് നല്കി ഫോട്ടോയെടുക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. സമരവുമായി ബന്ധമില്ല. കുട്ടികള്‍ ശാഖയില്‍ പോകുന്നുണ്ട്. ഞങ്ങള്‍ ഇപ്പോഴും സംഘകുടുംബമാണ്. അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മുതല്‍ നാലര വരെയാണ് സിപിഎം പ്രതിഷേധ സത്യഗ്രഹം നടത്തിയത്.
https://www.facebook.com/sreejithvrajan.sreejith/posts/815966788940459
Discussion about this post