തൃശൂര്‍: ബിജെപിയുടെയും മഹിളാ മോര്‍ച്ചയുടെയും സമരത്തെ പരിഹസിച്ച സിപിഎം സൈബര്‍ പോരാളിയും വിവാദ അധ്യാപികയുമായ ദിപാ നിശാന്തിന് മറുപടിയുമായി ഡോ.വി.ആതിര. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ ആതിര പങ്കെടുത്ത സമരത്തെ വിമര്‍ശിച്ച് ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തുള്ളവരോട് തനിക്ക് ബഹുമാനം മാത്രമാണുള്ളതെന്ന് ആതിര ചൂണ്ടിക്കാട്ടി. ഫോട്ടോയില്‍ വരാന്‍ മാത്രം വനിതാ മതില് പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. അവര്‍ അവരുടെ രാഷ്ട്രീയ നിലപാടിന് ശരി എന്നു തോന്നുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരാണ്. അല്ലാതെ ഫേസ്ബുക്കില്‍ കുറെ തള്ളി മറിച്ചു ലൈക് കൂട്ടുന്നവരല്ല.. അവരുടെ പ്രവര്‍ത്തനം ചിലപ്പോ പോസ്റ്റ് ചെയ്യാന്‍ പോലും അവര്‍ക്ക് സമയം കിട്ടുന്നുണ്ടാവില്ല. പ്രസ്ഥാനത്തിനോട് അല്പം ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍.. കൃത്യമായി അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കൂടെയുള്ള അദ്ധ്യാപകരോടൊപ്പം സൂര്യന് കീഴെ നിന്നു കുറച്ചു സമരത്തില്‍ പങ്കെടുക്കൂ… അല്ലാതെ തീയില്‍ കുരുത്ത ഞങ്ങളെ പോലുള്ള പ്രവര്‍ത്തകരെ കാണിച്ചു ‘അയ്യോ വെയില്’ എന്നു പറഞ്ഞു പേടിപ്പിക്കരുത്.. വെയിലിനു നാണമാവും. ആതിര ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സഹപ്രവര്‍ത്തകയുടെ പോസ്റ്റ് കണ്ടു. ഇവരോടൊക്കെ മറുപടി പറയേണ്ട ആവശ്യം ഉണ്ടോ എന്നു ചിന്തിച്ചതാണ്..പക്ഷേ ചില കാര്യങ്ങള്‍ പറയാതെ വയ്യല്ലോ.. ഇനിയിപ്പോ തലയില്‍ പൂട തപ്പി എന്ന സ്ഥിരം ഡയലോഗ് വരുമായിരിക്കും.. അതിപ്പോ മകളുടെ IT കമ്പനി വഴി കള്ളക്കടത്തു എന്നു പറയുമ്പോ നമുക്ക് ഒരാളെയല്ലേ ഓര്മ വരൂ.. അതുപോലെ കുഞ്ഞിനെ മുതുകില്‍ കെട്ടി വെച്ച് യുദ്ധം ചെയ്ത റാണി എന്നു പറയുമ്പോ ഒരാളെയല്ലേ ഓര്മ വരൂ.. അതുപോലെ കൂട്ടിയാല്‍ മതി..പത്തു വയസ്സില്‍ ഇവിടെ പുങ്കുന്നത്തുള്ള വേണുവേട്ടന്, മുരളിയേട്ടന്, സത്യേട്ടന് ഇവര്‍ പറഞ്ഞിട്ട് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി അനൗണ്‍സ് ചെയ്ത് തുടങ്ങിയതാണ് എന്റെ രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു.സുഷമ സ്വരാജ്, നിര്‍മല സീതാരാമന് തുടങ്ങിയ കുലസ്ത്രീകള്‍ തന്നെയാണ് മാതൃകകള്‍..കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാം. കുട്ടികള്‍ക്കു അറിയില്ലെങ്കില്‍ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല. ഇന്നലെ നടന്ന മാര്‍ച്ചു കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അധ്യാപക സുഹൃത്താണ്. ആദ്യം msg അയച്ചു വിവരം ചോദിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന കുട്ടികള്‍ ആണ്.. messenger ലും അവരുടെ msgs ഉണ്ട്. ഞാന്‍ അവരുടെ രാഷ്ട്രീയത്തെ വിരോധത്തോടെ കണ്ടിട്ടില്ല. കാണുകയും ഇല്ല. രാഷ്ട്രീയം വേണം എന്നു തന്നെയാണ് പറയാറുള്ളത്. എന്റെ രാഷ്ട്രീയ പോസ്റ്റില്‍ അവര്‍ ഒന്നും മോശമായി പറഞ്ഞിട്ടില്ല.. ഞാന്‍ അവര്‍ ഇടുന്നതിലും പറയാറില്ല. ഞാന്‍ എന്റെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന ആളാണ്. ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജില്‍ ഞാന്‍ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവര്‍ത്തകയായ അധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ. കാരണം അവരെല്ലാം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഫോട്ടോയില്‍ വരാന്‍ മാത്രം വനിതാ മതില് പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. അവര്‍ അവരുടെ രാഷ്ട്രീയ നിലപാടിന് ശരി എന്നു തോന്നുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരാണ്. അല്ലാതെ ഫേസ്ബുക്കില്‍ കുറെ തള്ളി മറിച്ചു ലൈക് കൂട്ടുന്നവരല്ല.. അവരുടെ പ്രവര്‍ത്തനം ചിലപ്പോ പോസ്റ്റ് ചെയ്യാന്‍ പോലും അവര്‍ക്ക് സമയം കിട്ടുന്നുണ്ടാവില്ല.പിന്നെ ചിലര്‍ക്കൊരു വിചാരം ഉണ്ട്.. എഴുത്തും വായനയും ഇവരുടെ കുത്തക ആണെന്ന്.. ‘മൗലിക’മായ കൃതികള്‍ എഴുതുന്നവരോട് എന്നും ബഹുമാനം മാത്രേ ഉള്ളൂ..അങ്ങനെ എഴുതുന്ന ഒരുപാട് അദ്ധ്യപകസുഹൃത്തുക്കളെയും അറിയാം.നിങ്ങളുടെ ഇപ്പോഴത്തെ പോസ്റ്റിന്റെ പിന്നിലുള്ള അസുഖം ഒക്കെ മനസിലായി.. പക്ഷേ മരുന്ന് കണ്ടുപിടിക്കാത്ത അസുഖമായത് കൊണ്ടു രക്ഷയില്ല.. അപ്പോള്‍ പറഞ്ഞു വന്നത് പ്രസ്ഥാനത്തിനോട് അല്പം ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍.. കൃത്യമായി അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കൂടെയുള്ള അദ്ധ്യാപകരോടൊപ്പം സൂര്യന് കീഴെ നിന്നു കുറച്ചു സമരത്തില്‍ പങ്കെടുക്കൂ… അല്ലാതെ തീയില്‍ കുരുത്ത ഞങ്ങളെ പോലുള്ള പ്രവര്‍ത്തകരെ കാണിച്ചു ‘അയ്യോ വെയില്’ എന്നു പറഞ്ഞു പേടിപ്പിക്കരുത്.. വെയിലിനു നാണമാവും.. അപ്പോ പ്രിയ സുഹൃത്തിനു എല്ലാ ആശംസകളും..??
https://www.facebook.com/aathira.nair.357/posts/1900361126773050
https://www.facebook.com/deepa.nisanth/posts/1541802632693094
Discussion about this post