ആലപ്പുഴ: മന്ത്രി ജലീലിന്റെ ഉപ്പാപ്പ ഹിന്ദു വംശഹത്യ അരങ്ങേറിയ മാപ്പിള ലഹളക്ക് നേതൃത്വം നല്കി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണന്. ഉപ്പാപ്പ ഖുര്‍ആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കില്‍ കൊച്ചുമകനായ മന്ത്രി ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കടത്ത് നടത്തുന്നു. രണ്ട് പേരും ഖുര്‍ആനെ മുന്‍നിര്‍ത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നത്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
തന്റെ പരമ്പരയുടെ മഹത്വം ഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു യോദ്ധാവിന്റെ രക്തം തന്റെ സിരകളില്‍ ഓടുന്നുണ്ട് എന്ന് മന്ത്രി ജലീല്‍ വെളിവാക്കിയത്. തന്റെ ഉപ്പാപ്പ പന്ത്രണ്ട് കൊല്ലം ബല്ലാരി ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് മന്ത്രി ജലീല്‍ അവകാശപ്പെട്ടു. ഉപ്പാപ്പ ജയിലില്‍ പോയത് 1921ലെ മാപ്പിള കലാപത്തില്‍ പങ്കെടുത്തതു കൊണ്ടാണ്. അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളില്‍ ഒന്ന് ഹിന്ദു വംശഹത്യയും ആയിരുന്നു. മാപ്പിള ലഹളയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു; ഭീഷണിയിലൂടെ മതം മറ്റപ്പെട്ടു; സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു; ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു; ക്ഷേത്ര ബിംബങ്ങളില്‍ പശുവിനെ കൊന്ന് കുടല്‍മാല ചാര്‍ത്തി. ഈ മഹല്‍കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ജലീലിന്റെ ഉപ്പാപ്പയെ ജീവപര്യന്തം ശിക്ഷിച്ച് ജയിലില്‍ അടച്ചത്. ജലീലിന്റെ ഡോക്ടറേറ്റ് ഗവേഷണ വിഷയം ‘1921ലെ കലാപത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, ആലി മുസ്ലിയാരുടെയും പങ്ക്’ എന്നതായിരുന്നു. ഹിന്ദു വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട ഉപ്പാപ്പയുടെ ചെറുമകന് ആ വംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നനെയും ആലി മുസ്ലിയാരേയും മഹന്മാരാക്കി അവതരിപ്പിച്ച് തന്റെ പിതൃപരമ്പരയ്ക്ക് ശ്രാദ്ധം ഊട്ടി. രാധാകൃഷ്ണന് വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉപ്പാപ്പയുടെ വംശഹത്യയും കൊച്ചുമോന്റെ കള്ളക്കടത്തും
തന്റെ പരമ്പരയുടെ മഹത്വം ഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു യോദ്ധാവിന്റെ രക്തം തന്റെ സിരകളില്‍ ഓടുന്നുണ്ട് എന്ന് മന്ത്രി ജലീല്‍ വെളിവാക്കിയത്. തന്റെ ഉപ്പാപ്പ പന്ത്രണ്ട് കൊല്ലം ബല്ലാരി ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് മന്ത്രി ജലീല്‍ അവകാശപ്പെട്ടു. ഉപ്പാപ്പക്ക് ഭാര്യമാര്‍ രണ്ട് ഉണ്ടായിരുന്നു.
ഉപ്പാപ്പ ജയിലില്‍ പോയത് 1921ലെ മാപ്പിള കലാപത്തില്‍ പങ്കെടുത്തതു കൊണ്ടാണ്. അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളില്‍ ഒന്ന് ഹിന്ദു വംശഹത്യയും ആയിരുന്നു. മാപ്പിള ലഹളയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു; ഭീഷണിയിലൂടെ മതം മറ്റപ്പെട്ടു; സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു; ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു; ക്ഷേത്ര ബിംബങ്ങളില്‍ പശുവിനെ കൊന്ന് കുടല്‍മാല ചാര്‍ത്തി.
ഈ മഹല്‍കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ജലീലിന്റെ ഉപ്പാപ്പയെ ജീവപര്യന്തം ശിക്ഷിച്ച് ജയിലില്‍ അടച്ചത്. ഒരു ഇടതുപക്ഷ സെക്യൂലര്‍ സര്‍ക്കാരിനെ അഭിമാനപൂര്‍വ്വം ആഘോഷിക്കാവുന്ന മഹത്വം തന്നെയാണിത്. മന്ത്രി ജലീലുമായി അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിന്റെ ഹിന്ദു വിരോധം പ്രസിദ്ധവുമാണ്. രണ്ട് ഹൈന്ദവ വിരോധികള്‍ പാര്‍ട്ടി ചാനല്‍ ഒരുമിച്ച് അവസരം നല്കി.
മന്ത്രി ജലീല്‍ ചരിത്ര അധ്യാപകനാണ് എന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹം പഠിപ്പിച്ചിരുന്ന കോളേജില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അക്കാലത്ത് സിമി ബന്ധം ഉപേക്ഷിച്ച് ലീഗില്‍ അദ്ദേഹം ചേക്കേറിയിരുന്നു. ജലീലിന്റെ ഡോക്ടറേറ്റ് ഗവേഷണ വിഷയം ‘1921ലെ കലാപത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, ആലി മുസ്ലിയാരുടെയും പങ്ക്’ എന്നതായിരുന്നു. ഹിന്ദു വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട ഉപ്പാപ്പയുടെ ചെറുമകന് ആ വംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നനെയും ആലി മുസ്ലിയാരേയും മഹന്മാരാക്കി അവതരിപ്പിച്ച് തന്റെ പിതൃപരമ്പരയ്ക്ക് ശ്രാദ്ധം ഊട്ടി.
തന്റെ ഉപ്പാപ്പ ഖുര്‍ആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കില്‍ കൊച്ചുമകനായ മന്ത്രി ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കടത്ത് നടത്തുന്നു. രണ്ട് പേരും ഖുര്‍ആനെ മുന്‍നിര്‍ത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നത്. മുസ്ലീം തീവ്രവാദികളുടെ പ്രീണനം പാര്‍ട്ടി നയമായതുകൊണ്ട്, എല്ലാ പാര്‍ട്ടി സഖാക്കളും ഹിന്ദു വംശഹത്യയില്‍ അഭിമാനം കൊണ്ട ഉപ്പാപ്പയുടെ കൊച്ചുമകനും സിമി എന്ന തീവ്രവാദ സംഘടനയിലെ മുന്‍ അംഗവുമായ ജലീലിന് കവചമൊരുക്കാന്‍ രംഗത്തിറങ്ങുക തന്നെ വേണം.
ഇനി, മുഖ്യമന്ത്രിയെ ജനാബ് ജലീല്‍ ഏതെങ്കിലും ഊരാക്കുടുക്കില്‍പ്പെടുത്തിയിട്ടുണ്ടോ? പാര്‍ട്ടി സെക്രട്ടറിയുടെ മകന്, സംസ്ഥാന മന്ത്രിയുടെ മകന്, ഒന്നിലേറെ മന്ത്രിമാര്‍ എല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ ആദ്യത്തെ കള്ളക്കടത്ത് സംരക്ഷണ പാര്‍ട്ടി കൂടിയാണ്.
https://www.facebook.com/872292676193678/posts/3426930110729909/
Discussion about this post