തിരുവനന്തപുരം: അനഘയെ പോളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണന്. ബേബി ഫയല്‍ ചെയ്ത ഒരു മാനനഷ്ട കേസിന്റെ വിസ്താരവേളയില്‍ ഇക്കാര്യം ബേബിയോട് ചെറുന്നിയൂര്‍ ശശിധരന് നായര്‍ എന്ന അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദിച്ചതായി നന്ദകുമാര്‍ എഴുതിയിട്ടുണ്ട്. തുടര്‍ന്ന് ബേബി മാനനഷ്ടക്കേസ് പിന്‍വലിച്ചതായും പറയുന്നു.
അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് സത്യമാണെങ്കില്‍ എന്റെ സ്നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നു. മാനവികതയ്ക്കും പരിസ്ഥിതി സന്തുലനത്തിനും സെക്യൂലറിസത്തിനും വേണ്ടി നിലകൊള്ളുന്ന നേതാവാണ് അദ്ദേഹം. തികഞ്ഞ കലാസ്വാദകനും സാംസ്കാരിക സംഘാടകനും പുരോഗമനവാദിയുമാണ് ബേബി. പാര്‍ട്ടിയിലെ വിലയുറ്റ സൈദ്ധാന്തികന്‍ കൂടിയായ ബേബിയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഈ ആരോപണത്തെ കുറിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. അനഘ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അനഘയെ എം. എ. ബേബി ബലാത്സംഗം ചെയ്തു എന്നാണ് ആക്ഷേപം. മലയാളികള്‍ അനഘയെ മറന്നു കാണാനിടയില്ല. ഒരു പാവം നാരായണന് നമ്പൂതിരിയുടെ മകള്‍. മകള്‍ക്ക് സംഭവിച്ച മാനഹാനിയില്‍ മനം നൊന്ത് നമ്പൂതിരിയും മക്കളും ഭാര്യയും കൂട്ട ആത്മഹത്യ ചെയ്തു. സിനിമയില്‍ അവസരം നല്‍കാമെന്നു വ്യാമോഹിപ്പിച്ച് അനഘ എന്ന കൗമാരക്കാരിയെ ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് ബേബി ബലാത്സംഗം ചെയ്തു എന്നാണ് ക്രൈം വാരികയുടെ പത്രാധിപരായ നന്ദകുമാര്‍ തന്റെ മുഖപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
ശ്രീ. എം. എ ബേബി ഫയല്‍ ചെയ്ത ഒരു മാനനഷ്ട കേസിന്റെ വിസ്താരവേളയില്‍ ഇക്കാര്യം ബേബിയോട് ചെറുന്നിയൂര്‍ ശശിധരന് നായര്‍ എന്ന അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദിച്ചതായും നന്ദകുമാര്‍ എഴുതിയിട്ടുണ്ട്. അതിനെതുടര്‍ന്ന് ബേബി മാനനഷ്ടക്കേസ് പിന്‍വലിച്ചതായും പറയുന്നു. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് സത്യമാണെങ്കില്‍ എന്റെ സ്നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാണ് ബേബി. മാനവികതയ്ക്കും പരിസ്ഥിതി സന്തുലനത്തിനും സെക്യൂലറിസത്തിനും വേണ്ടി നിലകൊള്ളുന്ന നേതാവാണ് അദ്ദേഹം. തികഞ്ഞ കലാസ്വാദകനും സാംസ്കാരിക സംഘാടകനും പുരോഗമനവാദിയുമാണ് ബേബി. പാര്‍ട്ടിയിലെ വിലയുറ്റ സൈദ്ധാന്തികന്‍ കൂടിയായ ബേബിയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഈ ആരോപണത്തെ കുറിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. അനഘ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളില്‍ കേരളത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത്. അനഘ കേസില്‍ സി ബി ഐ അന്വേഷിച്ച മൂന്നു റിപ്പോര്‍ട്ടുകളാണ്, അന്വേഷണം ശരിയല്ല എന്ന് പറഞ്ഞ് കോടതി മടക്കിയത്. സരിത ആരും ആയിക്കൊള്ളട്ടെ, പക്ഷെ, അവര്‍ ഉന്നയിച്ച പരാതി അന്വേഷിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദി. നാല് വര്‍ഷം കഴിഞ്ഞിട്ടും സരിതയുടെ സാരിതുമ്പില്‍ തൂങ്ങി അധികാരത്തിലെത്തിയവര്‍ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്???
Discussion about this post