തിരുവനന്തപുരം: എല്ലാവര്ക്കും തുല്യ പെന്ഷന് എന്ന ആശയവുമായി ആരംഭിച്ച വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരണത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു മുസ്ലിം സംഘടനയുടെ പത്രം നല്കിയ വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചാണ് മന്ത്രിയുടെ ആരോപണം. രാജ്യത്ത് വയോജനങ്ങള്‍ക്ക് സാര്‍വ്വത്രിക പെന്ഷന് എന്ന ആദര്‍ശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അവകാശപ്പെട്ടു. കേരളത്തില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. ഇതിനുള്ള ജനകീയ അംഗീകാരം സര്‍ക്കാരിനുണ്ട്. ഇത് എങ്ങനെ തകര്‍ക്കാം എന്നതിന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് കാമ്പയിന്. മന്ത്രി കുറ്റപ്പെടുത്തി.
1400 രൂപ എന്ത്, 10000 രൂപയെങ്കിലും പെന്ഷന് വേണ്ടേ എന്നാണ് ചോദ്യം. രാഷ്ട്രീയമൊന്നും ഇല്ല. നല്ലൊരു കാര്യത്തിന് എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം അവരോധിത നേതാക്കളും വക്താക്കളും ഉണ്ടായിട്ടുണ്ട്. ഫെയ്സ്ബുക്ക് കൂട്ടായ്മകളും കണ്‍വെന്‍ഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കര്‍ട്ടനു പിന്നില്‍ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതല്‍ വ്യക്തമായത്. ഡല്‍ഹിലെ അണ്ണാ ഹസാരെ സമരം പോലെ ആര്‍എസ്എസ് ട്രോജന്‍ കുതിരയാണ് പുതിയ പ്രസ്ഥാനം. ഐസക്ക് പറഞ്ഞു. എന്നാല്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരണത്തിനെതിരെ ആര്‍എസ്എസ് സംഘടനയായ ബിഎംഎസ് നേരത്തെ രംഗത്തുവന്നിരുന്നു. രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രചാരണമെന്നാണ് ബിഎംഎസ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറച്ചുവെച്ചാണ് ഐസക്കിന്റെ ആരോപണം.
https://www.facebook.com/thomasisaaq/posts/3941200779229367
Discussion about this post