അഡ്വ നോബിള്‍ മാത്യു
തുര്‍ക്കിയിലെ ഹഗ്ഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കിയതിനു പിന്നാലെ നമ്മുടെ തൊട്ടയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ ഗുരുദ്വാര പിടിച്ചെടുത്ത് മുസ്ലിം പള്ളിയാക്കാനൊരുങ്ങുകയാണ് ജിഹാദികള്‍.
1745 ല്സക്കറിയ ഖാന് എന്ന മുഗള്‍ ഗവര്‍ണര്‍ കൊടിയ പീഡനത്തിരയാക്കി കൊലപ്പെടുത്തിയ ആത്മാഭിമാനിയാണ് സിഖുകാരനായ ഭായി താരു സിങ് ജി.. ജിഹാദികളോടുള്ള പ്രതിരോധത്തില്‍ ഒരു ഉരുക്കു കോട്ടയാണ് ഭായി താരു സിങ് ജിയുടെ ജീവിതം .അതിക്രൂരമായ പീഡനം അനുഭവിച്ചിട്ടും ജിഹാദികളുടെ മുന്നില്‍ അദ്ദേഹം തല താഴ്ത്തിയില്ല.
‘ഒന്നുകില്‍ ഇസ്ലാമിനെ സ്വീകരിക്കുക അല്ലെങ്കില്‍ മരണത്തെ വരിക്കുക’ എനന്നായിരുന്നു ഭീകരനായ മുഗള്‍/സൂര് ഗവര്‍ണര്‍ സക്കറിയ ഖാന്റെ ആവശ്യം .ഈ ക്രൂരമായ വാഗ്ദാനത്തെ അമ്പേ പരിഹസിച്ചു കൊണ്ട് അന്ന് ഭായ് താരു സിംഗ്ജി തിരിച്ചു ‘അതെന്താ മുസ്ലീങ്ങള്‍ ആരും മരണമടയാറില്ലേ?’ എന്ന ചോദ്യം ചോദിച്ചു . ഒടുവിലെ ജിഹാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി.
പില്്കാലത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ മഹാത്യാഗത്തിന്റെ പാവന സ്മരണയ്ക്കായി അദ്ദേഹം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട സ്ഥലത്ത് സിക്കുകാര്‍ ഒരു ഗുരുദ്വാര പണി കഴിപ്പിച്ചു . അതിന്റെ പേരാണ് ശ്രീ ഷഹീദി അസ്താന് .
ഇപ്പോള്‍ ആ ഗുരുദ്വാര ഒരു മസ്ജിദ് ആയി പരിവര്‍ത്തനം ചെയ്യണം എന്നുള്ള മുറവിളി പാകിസ്ഥാനില്‍ ഉയര്‍ന്നു കഴിഞ്ഞു .മറ്റൊരു ഹഗ്ഗിയ സോഫിയ ആണ് ശ്രീ ഷഹീദി അസ്താന് ഗുരുദ്വാരാ.
തുര്‍ക്കിയിലും ഇതേപോലെ വളരെ പതുക്കെ തുടങ്ങിയ ഒരു പ്രവര്‍ത്തനമാണ് കത്തീഡ്രലിന്റെ ഇസ്ലാമിക വല്ക്കരണത്തില് എത്തിച്ചേര്‍ന്നത്.
ക്രൈസ്തവര്‍ക്ക് ഹഗ്ഗിയ സോഫിയ പോലെ തന്നെ സിക്കുകാര്‍ക്കു പ്രധാനപ്പെട്ടതാണ് ശ്രീ ഷഹീദി അസ്താന് ഗുരുദ്വാരാ .എത്ര ക്രൂരമായി പീഡിപ്പിച്ചിട്ടും ജീവനോടെ മുഗളര്‍ക്ക് മതംമാറ്റാനാകാതെ പോയ ആളാണ് ഭായ് താരുസിംഗ് ജീ. സിക്കുമതക്കാരുടെ വിശ്വാസദാര്ഢ്യത്തിന്റേയും മനക്കരുത്തിന്റേയും പ്രതീകമെന്നതില്‍ ഉപരി നൂറ്റാണ്ടുകളായി വാളുപയോഗിച്ചു അധിവേശം നടത്തിയവരെ പ്രതിരോധിച്ചു നില്ക്കുന്ന സ്മാരകവുമാണത് . അതുകൊണ്ടു തന്നെ ജിഹാദികളുടെ കണ്ണിലെ കരടാണ് ആ ഗുരുദ്വാരാ.
ലോകത്തെല്ലായിടത്തും ഇസ്ലാമിക ഫാസിസ്റ്റുകള്‍ ഒരേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്ട്ടിന് നീമൊളെറേ നാം ഓര്‍ക്കുന്നുണ്ട് .നാസികളുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചു അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇസ്ലാമിക ഫാസിസ്റ്റുകളുടെ ക്രൂരതക്കും യോജിക്കുന്നതാണ് .
ആദ്യം അവര്‍ വിശുദ്ധനാട്ടിലെ ജൂതരെ തേടി വന്നു
പിന്നീട് അവര്‍ ഇറാഖിലെ യസീദികളെ തേടി വന്നു
പിന്നീട് അവര്‍ മ്യാന്മറിലെ ബുദ്ധഭിക്ഷുക്കളെ വേട്ടയാടി
പിന്നെയവര്‍ ശ്രീലങ്കയിലും ഇപ്പോള്‍ തുര്‍ക്കിയിലും ക്രിസ്ത്യാനികളെ തേടി വന്നു
ഇപ്പോള്‍ അവര്‍ സിഖ് കാരെ തേടി എത്തിയിരിക്കുന്നു ..
ഇനിയും മിണ്ടാതിരുന്നാല്‍,പ്രതികരിക്കാതിരുന്നാല്‍, അവര്‍ നമുക്ക് നേരെ വരുമ്പോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാവില്ല
തസ്മാദ് ജാഗ്രത :
https://www.facebook.com/AdvNobleMathewBJP/posts/1695534010621365
Discussion about this post