ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ കേരള സര്‍ക്കാരിനെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പ്രതിഷേധം. ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച എബിവിപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ മുദ്രാവാക്യം വിളിച്ചു.
ലാല്‍ സലാം എന്നത് ഗോള്‍ഡ് സലാം എന്നായി മാറിയെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടത് ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതായും സമരക്കാര്‍ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
മന്ത്രി കെ.ടി. ജലീലിനെതിരായ സമരത്തെ അടിച്ചമര്‍ത്തുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
https://www.facebook.com/ABVPJNUOfficial/posts/3416502555078587
കഴിഞ്ഞ ദിവസം ഇക്കാര്യം ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയ ബിജെപി എംപി തേജസ്വി സൂര്യ ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി പിണറായിയെ താരതമ്യപ്പെടുത്തിയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നു. കേരളത്തിലെ സ്വര്‍ണക്കടത്ത് ദേശീയതലത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.
Discussion about this post