ജോണ്‍ ഡിറ്റോ
RSS ബന്ധം ഇന്ന് ചര്‍ച്ചയാണല്ലോ.. ഞാന്‍ എന്റെ Rss ബന്ധം പറയാം.
പശ്ചാത്തലം
…………….
എന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമാണ്. ഉറച്ച ക്രൈസ്തവ കുടുംബവുമാണ്. എന്റെ അപ്പച്ചന് കപ്യാരായിരുന്നു. ഞാനും കപ്യാരായിരുന്നു.
ചെറുപ്പത്തിലേ വായനാശീലമുള്ളതിനാലും കൂട്ടുകാര്‍ ഉപേക്ഷിച്ചതിനാലും പുസ്തകങ്ങളില്‍ രസം കണ്ടെത്തി.
അങ്ങനെ ക്രിസ്ത്യന്‍, ഇടതുഗ്രന്ഥങ്ങള് വൃത്തിയായി ഹൃദിസ്ഥമാക്കി. കവിതകള്‍ വായിച്ചു. അപ്പോഴേക്കും എഴുത്തച്ഛന് തലയില്‍ക്കയറി .ഹരിനാമകീര്‍ത്തനം എന്ന കൃതി ഒരു യൂണിവേഴ്സ് തുറന്നു വച്ചു. ഓരോ ശ്ലോകങ്ങളിലും അപാരമായ
ധ്വനിജ്ഞാനങ്ങള് കണ്ടു. അതിലൂടെ ഉപനിഷത്തിലേക്ക് കടന്നു.പത്തു രൂപ വില വീതമുള്ള പത്തുപനിഷത്തുകള് ഞാന്‍ വാങ്ങി. മൃഡാനന്ദ സ്വാമികള്‍ എഡിറ്റു ചെയ്തത്.
വേദാന്തത്തിന്റെ അപാര സീമയില്‍ അത്ഭുതം കൊണ്ടു.
വയലാറിന്റെ ചെങ്കൊടിക്കവിതകള് വിട്ട് സര്ഗ്ഗസംഗീതമെന്ന കവിതയില്‍ മനസ്സുടക്കി .. ഋഷിപ്രോക്തമായ ഒരു ജ്ഞാന കര്‍മ്മ കലാ ശാസ്ത്രം ഇവിടെയുണ്ടെന്ന് അറിഞ്ഞു.
സാംഖ്യം, യോഗം, ന്യായം വൈശേഷികം
പൂര്‍വ്വമീമാംസ, ഉത്തര മീമാംസ (വേദാന്തം) ബൗദ്ധം ജൈനം ചാര്‍വ്വാകം. തുടങ്ങിയ നവദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വചിന്തകളെ അതിശയിപ്പിക്കാന്‍ പോന്നതാണെന്ന ബോധ്യം പ്രീഡിഗ്രിക്കാലം കഴിയുമ്പോള്‍ത്തന്നെ മനസ്സിലുറച്ചു. എനിക്കു മാത്രമല്ല അന്നത്തെ വായിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം 18 വയസ്സിനുള്ളില്‍ത്തന്നെ ഇതൊക്കെയറിയാമായിരുന്നു.
എനിക്കാണെങ്കില്‍ ജാതകവശാല്‍ ബുധ- ശുക്രയോഗമുണ്ട് താനും.ഡിഗ്രി ഇംഗ്ലീഷിനു ചേര്‍ന്നപ്പോള്‍ ലിറ്റററി തിയറി പഠിക്കാന്‍ കഴിഞ്ഞു. ഇംഗ്ലീഷ് പാഞ്ചാത്യതത്ത്വചിന്തയിലേക്ക് വാതില്‍ തുറന്നു. Will durant ന്റെ തത്ത്വചിന്താ ചരിത്രം വായിച്ചപ്പോള്‍ മൊത്തം അവിയല്‍ രൂപത്തിലായി ചിന്തകള്‍ ..
എങ്കിലും വേദാന്തദര്‍ശനം തന്നെയാണ് ഏറ്റവും തെളിഞ്ഞ് നിന്നത്.
കിട്ടിയ ചാന്‍സില്‍ ജീവചരിത്രം വിളമ്പിയതല്ല.
കലാലയം
ഈ മനോവ്യാപാരങ്ങളോടെയാണ് ഞാന്‍ എം.എ. മലയാളം പഠിക്കാന്‍ മഹാരാജാസിലെത്തുന്നത്. അവിടെ വച്ചാണ് ഞാനാദ്യമായി ഒരു RSS കാരനെ കാണുന്നത്. തൊടുന്നത്.പാലക്കാട് വിക്റ്റോറിയ കോളജില്‍ നിന്ന് വന്ന ഡോ.G പ്രസാദ് കുമാര്‍ (ഇപ്പോള്‍ മാതൃഭൂമി ന്യൂസ് ചാനല്‍, റിപ്പോര്‍ട്ടര്‍ പാലക്കാട്… സ്വപ്ന സുരേഷിന്റെ പിറകെ വാളയാറില്‍ പിറകെയോടാനാണ് അവന്റെ കര്‍മ്മവിധി) ആയിരുന്നു അത്.
RSS ഫുള്‍ ടൈമറായിരുന്നു. പി.പരമേശര്ജിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്MA യ്ക്ക് ചേരുന്നത്. ABVP ശക്തമാക്കുക എന്ന നിയോഗം കൂടി ഉണ്ടായിരുന്നു. SFI സ്വാഭാവികമായി തല്ലാന്‍ പദ്ധതിയിട്ടു. നേതാക്കളായ ശ്രീജിത്ത് ദിവാകരനും അമല്‍ നീരദ് (സംവിധായകന്) തുടങ്ങിയവര്‍ സുഹൃത്തുക്കളായതിനാല്‍ പ്രസാദിന് തല്ലു കൊള്ളാതെ കാത്തു.
ബാക്കിയുള്ള ABVP ക്കാരെ അറഞ്ചംപുറഞ്ചം സഖാക്കള്‍ തല്ലി.
SFI യുടെ ജനാധിപത്യ വിരുദ്ധത എന്നെ അസ്വസ്ഥനാക്കി.
ആ വര്‍ഷമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മാഷ് മഹാരാജാസിലേക്കു് ട്രാന്‍സ്ഫറായി വരുന്നത്. മാഷുമായി വ്യക്തിപരമായ അടുപ്പം വരാന്‍ കാരണം തത്ത്വചിന്തയില്‍ അദേഹത്തിനുള്ള പാണ്ഡിത്യമായിരുന്നു.
ആയിടയ്ക്കാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങുന്നത്. മാഷിനൊപ്പം ഞാനും കൂടി .പുസ്തകോത്സവ നടത്തിപ്പു കമ്മിറ്റി അംഗമായി. Rss നേതൃത്ത്വത്തിലുള്ള ട്രസ്റ്റായിരുന്നു സംഘാടകര്‍.അങ്ങനെയാണ് ഞാന്‍ RSS നേതാക്കളെ പരിചയപ്പെടുന്നത്. സ്വയം സേവകരുടെ ജീവിതം ,കേഡര്‍ സ്വഭാവം, വിപുലമായ സ്ഥാപനങ്ങളുടെ നടത്തിപ്പ്, ഭാരതിയ സംസ്ക്കാരത്തോടുള്ള ആദരവ് ഇവ വളരെ വ്യത്യസ്തമായി തോന്നി.
ഡോക്റ്റര്‍ ഹെഡ്ഗേവാറിന്റെ ജീവിത ചരിത്രം വായിച്ചു.
ഇസ്ലാംവിരുദ്ധത Rss ന്റെ ഉത്ഭവ കാരണവും ദളിത് വിരുദ്ധത സ്വഭാവമെങ്കിലും കാലങ്ങള്‍ കഴിയുമ്പോള്‍ അതിലൊക്കെ മാറ്റമുണ്ടാകുന്നതായിക്കണ്ടു.
പുസ്തകോത്സവം വഴി, E Nനന്ദകുമാര്‍,
Jനന്ദകുമാര്‍, KG വേണുഗോപാല്‍, സതീഷ് തലപ്പള്ളി, M ഗണേഷ് എന്ന ഗണേഷ് മുണ്ടോട്, പി.വി.അതികായന്, കടവന്ത്ര വിജയകുമാര്‍ വിജു, തുടങ്ങിയ അനേകം സ്വയം സേവകരെ പരിചയപ്പെട്ടു.
അവരൊക്കെയും മാന്യമായി പെരുമാറുന്നവരായിരുന്നു.
അതിനപ്പുറം RSS ന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളില്‍ എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും കയറാം എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഗവണ്മെന്റിന്റെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്നോര്‍ക്കണം.
അന്നൊന്നും മോഡിയൊന്നും ഉദിച്ചിട്ടില്ല ഡല്ഹിയിലെന്നോര്ക്കണം.
ഏറ്റവും അധികം വിദ്യാലങ്ങള്‍ നടത്തുന്നത് Rss ആണ്. ഏറ്റവും കൂടുതല്‍ അനാഥാലയങ്ങള്‍ നടത്തുന്നത് Rss ആണ്.
അങ്ങനെ BJP ഉദിക്കുന്നു .. മോഡി ഡെല്‍ഹിയിലേക്ക് …
ഭരണകൂട അഴിമതിയും കൂട്ടുകക്ഷി ഭരണവും കൊണ്ട് രാജ്യം കെട്ടു പോവുമായിരുന്ന അവസ്ഥയില്‍ നിന്നാണ് നരേന്ദ്ര മോഡിയിലൂടെ ഒരുറച്ച ബദല്‍ഭരണം ജനങ്ങള്‍ തേടിയത്.
ഒരു സ്വയം സേവകന് പ്രധാനമന്ത്രിയായതില്‍ ഞാനും സന്തോഷിച്ചു. ജീവിതത്തെയും കാഴ്ച്ചപ്പാടിനേയും നയിക്കാന്‍ മൂല്യത്തിലധിഷ്ഠിത സംസ്ക്കാരമുള്ളവനാണല്ലോ ഭരണത്തില്‍.
ഭരണകൂട അഴിമതി ഇല്ലാതായി. രാജ്യം ശക്തമായി.
രാജ്യത്തിന്റെ പേര് ലോകത്തിനു മുമ്പില്‍
അഭിമാനമായി.
ഉപ സംഹാരം
ഇതാണ് ഞാനും RSS ഉം തമ്മിലുള്ള ബന്ധം. ഈ അനുഭാവം മൂലമാണ് എന്റെ അനേകം ചങ്ങാതിമാര്‍ എന്നെ ഉപേക്ഷിച്ചത്.
ജിഹാദികളും സഖാക്കളും വ്യാപകമായി ചെയ്യുന്നത് മോഡി അനുകൂലികള്‍ക്ക് ഇടങ്ങളെല്ലാം നിഷേധിക്കുക എന്നതാണ്.
എനിക്കു നേരെയും ഉണ്ട് ആത്തരം ഭീഷണികള്‍ ..
ഏതായാലും ഒരുറപ്പ് എനിക്ക് തോന്നുന്നുണ്ട് വിമര്‍ശിച്ചാലോ സത്യം പറഞ്ഞാലോ RSS കാരന് എനിക്ക് നേരെ കത്തി പായിക്കില്ല എന്ന വിശ്വാസം.
എന്നാല്‍ സഖാക്കളും ജിഹാദികളും ഒട്ടും സഹിക്കില്ല.
ഒരിടങ്ങളും തരേണ്ട സര്.
Truth is Beauty and Strength എന്ന പ്രമാണത്തില്‍ സ്ഥിതപ്രജ്ഞനായി
ജീവിക്കാന്‍ Rss കാരും CPM കാരും പൊളിറ്റിക്കല്‍ ഇസ്ലാംകാരും ഈയുള്ളവനെ അനുവദിക്കണമെന്ന്
വിനീതമായി അപേക്ഷിക്കുന്നു.
ജയ് മഹാത്മാഗാന്ധി…
https://www.facebook.com/johnditto.pr/posts/3485033101509578
Discussion about this post