കൊച്ചി: കോവിഡ് കാലത്ത് മുന്‍നിരയില്‍നിന്ന് പോരാടുന്നവരാണ് നഴ്സുമാര്‍. ഭൂമിയിലെ മാലാഖമാര്‍ എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന അവരുടെ കഷ്ടപ്പാടുകള്‍ എപ്പോഴും മാധ്യമ വാര്‍ത്തകളാണ്. ന്യായമായ ശമ്പളമുള്‍പ്പെടെയുള്ള അവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. മഹാമാരിക്കാലത്ത് നഴ്സുമാര്‍ വീണ്ടും ചര്‍ച്ചയിലെത്തി. രാജ്യം ഒന്നടങ്കം അവരെ ആദരിച്ചു. ഇതിനിടയിലും നഴ്സുമാരെ അവഹേളിച്ച് രംഗത്തുവന്നിരിക്കുകയാണ് വിവാദ മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിന.
വക്കീലന്മാരെപ്പോലെ അല്ല, നഴ്സുമാര്‍ വല്ല മരുന്നും ഓവര്‍ ഡോസ് കുത്തിവെച്ച് കൊല്ലുമെന്ന അവരുടെ കമന്റാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. നഴ്സിംഗ് സമൂഹത്തെ അപമാനിച്ച ഷാഹിനമാപ്പ് പറയണമെന്നാണ് ആവശ്യം. കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി സ്വന്തം ജീവന് പോലും പണയംവച്ച് നാടിനായി, നാട്ടാര്‍ക്കായി പൊരുതുന്ന ഒരു വിഭാഗത്തെയാണ് നിങ്ങള്‍ അപമാനിച്ചത്. അതിന് മാപ്പ് പറയുക തന്നെ വേണം. ഗവണ്മെന്റ് നഴ്സസ് എന്ന പേജില്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നഴ്സുമാര്‍ മരുന്ന് ഓവര്‍ഡോസ് കുത്തിവച്ച് കൊല്ലുമത്രെ
ഷാഹിന നഫീസ എന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ കണ്ടുപിടുത്തമാണ്…
ഷാഹിനയുടെ രാഷ്ട്രീയം ഏതുമാവട്ടെ ! അവര്‍ ഒരു ഇടതുപക്ഷ അനുഭാവമുള്ള വ്യക്തിയായത് കൊണ്ടൊന്നുമല്ല ഞങ്ങളിവിടെ വിമര്‍ശിക്കുന്നത്… ( ഇതോടൊപ്പമുള്ള പോസ്റ്റര്‍ ഞങ്ങള്‍ ഉണ്ടാക്കിയതല്ല ). പക്ഷേ ഇടതുപക്ഷ അനുഭാവി എന്ന കാരണത്താല്‍ വിമര്ശിക്കപെടാന് പാടില്ല എന്നുമില്ല.. കാരണം ആത്യന്തികമായി ഞങ്ങളുടെ രാഷ്ട്രീയം നഴ്സ് എന്നതാണ്. ഞങ്ങളുടെ രാഷ്ട്രീയം മാത്രമല്ല, ജാതിയും മതവും എല്ലാം അത് തന്നെയാണ്… ഞങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ആരായാലും ഞങ്ങള്‍ ശക്തമായി പ്രതികരിച്ചിരിക്കും….
അപ്പോ ഷാഹിനയോട്….
നഴ്സുമാരുടെ ജോലി ജീവന് രക്ഷിക്കലാണ്. അല്ലാതെ ജീവനെടുക്കലല്ല. തങ്ങളുടെ അടുത്തെത്തുന്ന ഓരോ രോഗിയുടെയും ജീവന് തിരിച്ചുപിടിക്കാനായി കഠിനപ്രയത്നം നടത്തുന്നവരാണ് ഞങ്ങള്‍ നഴ്സുമാര്‍. അവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ സാമ്പത്തികനിലയോ സമൂഹത്തിലെ സ്റ്റാറ്റസോ നോക്കിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അവര്‍ ആരായാലും ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ അവര്‍ രോഗി മാത്രമാണ്. അവരുടെ ജീവന് തിരിച്ചുപിടിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഞങ്ങള്ക്കുണ്ടാവാറുള്ളൂ….
ഷാഹിന മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട് 2 പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടെന്ന് കരുതുന്നു.
ഒരു കാര്യം ചോദിക്കട്ടെ, ഇക്കാലത്തിനിടെ കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാമഹാരാജ്യം മൊത്തത്തില്‍ നഴ്സുമാര്‍ ഓവര്‍ഡോസ് മരുന്ന് കുത്തിവച്ച് ആളെ കൊന്ന എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്?? താങ്കള്‍ കണ്ടിട്ടുണ്ട്??
താങ്കളെപ്പോലെ സീനിയറായ ഒരു മാധ്യമപ്രവര്‍ത്തക ഫേസ്ബുക്ക് പോലെ ലക്ഷക്കണക്കിന് പേര് കാണുന്ന ഒരു സമൂഹമാധ്യമത്തില്‍ ഒരു കമന്റ് ഇടുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടേ??
മുന്‍കാലങ്ങളില്‍ ഷാഹിന കാഴ്ചവച്ചിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കുന്നില്ല ! ഷാഹിന പുറത്തുകൊണ്ടുവന്നിട്ടുള്ള വാര്‍ത്തകളും മറക്കുന്നില്ല. സത്യം പറഞ്ഞതിന്റെ പേരില്‍ സംഘ് പരിവാറുകാരുടെയും അവരുടെ പിണിയാളുകളായ അധികാരിവര്ഗ്ഗത്തിന്റെയും വേട്ടയാടലിനു ഇരയായതും മറക്കുന്നില്ല.
പക്ഷേ…. ഈ പറഞ്ഞതൊന്നും താങ്കള്‍ ഇപ്പോള്‍ ഇട്ട ഈ കമന്റ് വഴി നഴ്സിംഗ് സമൂഹത്തെ ഒന്നാകെ അപമാനിച്ചതിന് ന്യായീകരണമാകുന്നില്ല എന്നോര്‍ക്കുക.
ഒരുപക്ഷേ ഇതൊരു തമാശയായി പറഞ്ഞതായിരിക്കാം.. ഈ കമന്റ് ഇടാനിടയായ സാഹചര്യവും എനിക്കറിയില്ല. അത് എന്ത് തന്നെയായാലും ഏതൊരു സാഹചര്യത്തിലായാലും, ഇതൊരു വെറും തമാശയായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നില്ല… അതുകൊണ്ടാണിപ്പോള്‍ ഈ കുറിപ്പ് എഴുതേണ്ടിവന്നതും… കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി സ്വന്തം ജീവന് പോലും പണയംവച്ച് നാടിനായി, നാട്ടാര്‍ക്കായി പൊരുതുന്ന ഒരു വിഭാഗത്തെയാണ് നിങ്ങള്‍ അപമാനിച്ചത്.
അതിന് മാപ്പ് പറയുക തന്നെ വേണം… മാന്യതയുണ്ടെങ്കില്‍……
https://www.facebook.com/permalink.php?story_fbid=2637096986502192&id=1511893739022528
ഇടത്-മുസ്ലിം തീവ്രവാദ ആശയങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന. കേരളത്തില്‍ മുസ്ലിം തീവ്രവാദം ആളിക്കത്തിച്ച അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ മാധ്യമ പ്രവര്‍ത്തനത്തെ മറയാക്കിയതിന് ഷാഹിന വിവാദത്തിലായിരുന്നു. കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഷാഹിനക്കെതിരെ മടിക്കേരി പോലീസ് കേസെടുത്തിരുന്നു.
Discussion about this post