പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പോലീസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു. കള്ളക്കേസില്‍ കുടുക്കുന്നു. കൊലപ്പെടുത്തുന്നു. അങ്ങനെയുള്ള നാട്ടില്‍ നേതാവ് മാത്രം സുരക്ഷിതനായി നടക്കുന്നതിനോട് യോജിക്കുന്നില്ല. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമില്ലാത്തിടത്തോളം അധ്യക്ഷന്‍ സുരക്ഷയുമായി പോകുന്നത് ശരിയല്ല. ഒരു ദിവസം മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുക. അടുത്ത ദിവസം സുരക്ഷ നല്‍കുക. ഇതെന്ത് നിലപാടാണെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെയല്ലാതെ മറ്റെന്തെങ്കിലും ഭീഷണിയുള്ളതായി കണക്കാക്കുന്നില്ല. എന്‍ഡിഎയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേന്ദ്രന് പത്തനംതിട്ടയില്‍ പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരെ ബിനാമി, ഹവാലാ ഇടപാടുകള്‍ സംബന്ധിച്ച നിരവധി പരാതികള്‍ ഇതിന് മുന്‍പും പുറത്തുവന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ച് ഇതെല്ലാം അട്ടിമറിച്ചു. സര്‍ക്കാരിന്റെ മറവിലാണ് കൊള്ളകളെല്ലാം നടത്തുന്നത്. കേരളത്തില്‍ ആര് വ്യവസായം തുടങ്ങിയാലും സിപിഎം നേതാക്കളുടെ മക്കള്‍ക്ക് ഷെയര്‍ നല്‍കണമെന്നാണ് അവസ്ഥ. കോടിയേരി ബാലകൃഷ്ണനും സിപിഎമ്മുമാണ് ഇതിന് മറുപടി പറയേണ്ടത്. മക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നത് പ്ലീനം തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ്. എല്ലാവരും അഴിമതിയില്‍ കുടുങ്ങിയപ്പോഴാണ് സിപിഎം ഈ നിലപാടിലെത്തിയതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
https://www.facebook.com/KSurendranOfficial/videos/1232232737144877
Discussion about this post