തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് എതിരായ സ്വര്‍ണക്കടത്ത് ആരോപണം വര്‍ഗ്ഗീയവത്കരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നു. മതവികാരം ഒരു കൂട്ടര്‍ക്ക് മാത്രമേ ഉള്ളോ. മറ്റുള്ളവര്‍ക്ക് വികാരമില്ലേ. ഈ ഒരു കൂട്ടര് മാത്രമാണോ നമ്മുടെ നാട്ടിലുള്ളത്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതവികാരമില്ലേ. എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തിന്റെ വികാരത്തെക്കുറിച്ച് മാത്രം സിപിഎം വേവലാതിപ്പെടുന്നത്. വിശ്വാസവും വികാരവുമൊന്നും മറ്റ് സമുദായങ്ങള്ക്കില്ലേ. സുരേന്ദ്രന് ചോദിച്ചു.
ശബരിമല വിഷയത്തില്‍ കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തിനും വിശ്വാസത്തിനും മുറിവേറ്റപ്പോല് ഈ ചോദ്യം മുഖ്യമന്ത്രി ചോദിച്ചില്ലല്ലോ. അന്ന് കര്‍ശന നിലപാടാണല്ലോ മുഖ്യമന്ത്രി സ്വീകരിച്ചത്. ശബരിമലയില്‍ പോലീസ് നടപടികളാണല്ലോ ഉണ്ടായത്. അന്നെന്തുകൊണ്ടാണ് മുഖ്യമന്ത്രി ഈ ഒരു കൂട്ടരെ കാണാതെ പോയത്. പള്ളിത്തര്‍ക്കത്തിലും വികാരവും വിശ്വാസവും മുഖ്യമന്ത്രി കണ്ടില്ലല്ലോ. ഗുരുവായൂരില്‍ കൈകൂപ്പിയതിന് കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിച്ച പാര്‍ട്ടിയല്ലേ ഇത്. ശബരിമലയില്‍ പോയതിന് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണിത്. അദ്ദേഹം പരിഹസിച്ചു.
ഒരു കൂട്ടരുടെ വികാരം മാത്രം എപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. ഇതരസമുദായക്കാരൊക്കെ അടിമകളാണോ. ചാവാനും കൊല്ലാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അണികളെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നത്. ഖുറാന് ഇതില്‍ ഒരു കക്ഷിയാണോ. ഖുറാന്റെ മറവിലും ഈന്തപ്പഴത്തിന്റെ മറവിലും സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് ആരോപണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഖുറാനെ മാത്രം വലിച്ചിഴക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ആരോപണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വര്‍ഗ്ഗീയ കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തായിരുന്നു ഇവരുടെ വിഷയം. ഇത്തവണ അത് ഖുറാനായി. ഖുറാന് വന്നതോടെ യുജിഎഫ് പിന്നോട്ടുപോയി. മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ അവര്‍ വീണു. ഖുറാനെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ യുഡിഫിന് ഭയം തുടങ്ങി. മുസ്ലിങ്ങളെ പരിഹസിക്കുകയാണ് ഇവര്‍ രണ്ട് കൂട്ടരും. സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നിലപാടാണ് സിപിഎമ്മിന്രേത്. പച്ചയായ വര്‍ഗ്ഗീയ രാഷ്ട്രീയമാണിത്. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. നാടിന്റെ സാമുദായിക സൗഹാര്‍ദ്ദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാന്‍ മതം ഉപയോഗിക്കുന്നു. സുരേന്ദ്രന് വ്യക്തമാക്കി.
https://www.facebook.com/BJP4keralam/videos/725398504676547
Discussion about this post