തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് കുരുക്കു മുറുകുന്നു. കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥം അയച്ചിട്ടില്ലെന്ന് യുഎഇ. ”മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യുകയെന്നത് യുഎഇ സര്‍ക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാന് അയക്കാറുണ്ട്. എന്നാല്‍, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ല”- ഉന്നത യുഎഇ ഉദ്യോഗസ്ഥന് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ലെന്ന് നേരത്തെ കസ്റ്റംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ജലീല്‍ പ്രതികരിച്ചത്.
മതഗ്രന്ഥം കോണ്‍സുലേറ്റ് വഴി അയക്കുകയെന്നത് യുഎഇ നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്സലിന്റെ കാര്യത്തില്‍ ദുരൂഹത ഏറുകയാണ്. കോണ്‍സുലേറ്റില്‍നിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്സലുകള്‍ സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റില്‍ എത്തിച്ചതെന്നും അവിടെനിന്നു സര്‍ക്കാര്‍വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീല്‍ പറയുന്നത്. സര്‍ക്കാര്‍ വാഹനത്തില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണണാണ് ഉയരുന്നത്. ഇക്കാര്യം നേരത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ഉന്നയിച്ചിരുന്നു.
ജലീല്‍ അവകാശപ്പെട്ടതു പോലെ തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ കയറ്റി അയച്ചിട്ടില്ല എന്ന് യുഎഇ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണ ഖുര്‍ആന്‍ എന്ന് കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഒരു മുന്‍കൂര്‍ ജാമ്യം എടുക്കലായിരുന്നുവോ? മത ഗ്രന്ഥത്തെയും മതത്തെയും മറയാക്കി കള്ളക്കടത്തും തീവ്രവാദവും നടത്തുന്നവര്‍ യഥാര്‍ത്ഥ വിശ്വാസിയാണോ? മന്ത്രിസഭയിലെ ഈ സിമി അവതാരത്തെ പുറത്താക്കാന്‍ എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര ബുദ്ധിമുട്ട്? അവസാന ചോദ്യം സഖാക്കളോട്, ഈ മന്ത്രിസഭയെ നിങ്ങള്‍ എപ്പോഴും വിളിക്കുന്നത് ഇടതുപക്ഷ മന്ത്രിസഭ എന്നാണോ?. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
https://www.facebook.com/Sandeepvarierbjp/posts/4201733803201687
മതഗ്രന്ഥം അയച്ച കാര്യത്തില്‍ വ്യക്തതവരുത്താന്‍ അടുത്ത പരിചയക്കാരനായ കോണ്‍സുലേറ്റ് മേധാവിയോട് ആവശ്യപ്പെട്ടുകൂടേയെന്ന ചോദ്യത്തിന് ജലീല്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഈ സമയത്ത് അത്തരം ഒരു ആശയവിനിമയം ശരിയല്ല എന്നാണ് മന്ത്രി പറഞ്ഞത്. ഒരു വിദേശസര്‍ക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്നു നിയമമുള്ളപ്പോള്‍ മന്ത്രി ചെയ്തതുതന്നെ തെറ്റാണെന്നും ഉള്ളില്‍ എന്താണെന്നറിയാതെയാണ് പാഴ്സലുകള്‍ അയച്ചതെന്നു പറഞ്ഞാലും ഗൗരവ വിഷയമാണെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന് പറഞ്ഞു.
Discussion about this post