മുംബൈ: നടി കങ്കണാ റണാവത്തിനെ വെല്ലുവിളിച്ച് നാണംകെട്ട ശിവസേന നിലപാടില്‍ മലക്കം മറിഞ്ഞു. കങ്കണയുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെന്നും മുംബൈയില്‍ ജീവിക്കാന്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്നും ദേശീയ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. റാവത്താണ് മുംബൈയില്‍ കങ്കണയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെ വെല്ലുവിളിച്ചത്. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചത് ഉള്‍പ്പെടെയുള്ള സേനയുടെ നടപടിക്കെതിരെ സഖ്യക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസ്സും രംഗത്തുവന്നിരുന്നു. രാജ്യവ്യാപകമായി കങ്കണക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതോടെയാണ് സേനയുടെ പിന്മാറ്റമെന്നാണ് സൂചന.
ശിവസേനയോ താനോ കങ്കണക്ക് എതിരല്ലെന്ന് റാവത്ത് പറഞ്ഞു. നടിയുമായി വ്യക്തിപരമായ പ്രശ്നമില്ല. കെട്ടിടം പൊളിച്ചതുമായി ബന്ധമില്ല. മഹാരാഷ്ട്രയുടെ അഭിമാനത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ജനങ്ങള്‍ പ്രകോപിതരാകും. ഇത്തവണ അവരോട് ശാന്തരാകാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഞാന്‍ കങ്കണയെ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നെ സംബന്ധിച്ച് ഈ വിഷയം അവസാനിച്ചു. റാവത്ത് പറഞ്ഞു.
‘I have never threatened @KanganaTeam , I only expressed my anger at Mumbai being likened to POK, am not responsible for what action BMC takes.. matter is over for me, Kangana is welcome to live in Mumbai.. @rautsanjay61 tells me.. @IndiaToday
— Rajdeep Sardesai (@sardesairajdeep) September 9, 2020
മുംബൈയില്‍ കാലുകുത്താന്‍ കങ്കണയെ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ റാവത്തിന്റെ ഭീഷണി. എന്നാല്‍ സേനയെ വെല്ലുവിളിച്ച കങ്കണ കേന്ദ്ര സര്‍ക്കാര്‍ നല്കിയ വൈ കാറ്റഗറി സുരക്ഷയോടെ മുംബൈയില്‍ പറന്നിറങ്ങി. ഇതിന്റെ വൈരാഗ്യത്തിനാണ് നടിയുടെ ഓഫീസ് അനധികൃതമാണെന്നാരോപിച്ച് പൊളിച്ചത്. ഇതിനെതിരെ കങ്കണ കോടതിയില്‍നിന്ന് സ്റ്റേ ഉത്തരവും വാങ്ങി. മസില് പവര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായ സേനക്ക് കങ്കണയുമായുള്ള ഏറ്റുമുട്ടല്‍ വലിയ ക്ഷീണമായി. ഇതിന് പിന്നാലെ ശിവസേനയെ കുറ്റപ്പെടുത്തി സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസ്സും രംഗത്തുവരികയും ചെയ്തു.
Discussion about this post