ആലപ്പുഴ: മോഷണക്കേസില്‍ വീണ്ടും സിപിഎം നേതാവ് അറസ്റ്റില്‍. കെഎസ്എഫ്ഇ മാവേലിക്കര ശാഖയിലെ മോഷണശ്രമത്തിനിടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി ഓമനക്കുട്ടനാണ് കയ്യോടെ പിടിക്കപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്തെ വീടുകളില്‍ സ്വര്‍ണ്ണക്കടത് കേസില്‍ സിപിഎമ്മിന്റെ വിശദീകരണവുമായി എത്തിയത് ഓമനക്കുട്ടന്നായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന ഓമനക്കുട്ടനെ സ്ട്രോംഗ് റൂം തകര്‍ക്കുന്നതിനിടെയാണ് മാവേലിക്കര പൊലിസ് പിടികൂടിയത്. മുമ്പ് തേങ്ങാമോഷണത്തിന് ഓമനക്കുട്ടന് പിടിയിലായിരുന്നെങ്കിലും പരാതിക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കേസെടുത്തിരുന്നില്ല. പ്രളയ ഫണ്ട് തട്ടിച്ചതിനും ട്രഷറി തട്ടിപ്പിനും അടുത്തിടെ നിരവധി സിപിഎം നേതാക്കള്‍ പിടിയിലായിരുന്നു.
Discussion about this post