ഗുവാഹത്തി: ലൗ ജിഹാദിനെതിരെ കടുത്ത നിലപാടുമായി അസം ധനമന്ത്രിയും വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മ്മ. ഓള് ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് പ്രണ്ട് (എഐയുഡിഎഫ്) ചീഫ് ബദറുദ്ദീന്‍ അജ്മലിന്റെ ആളുകള്‍ മതം മറച്ചുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്യുന്നു. മുസ്ലിം ഇതര സമുദായങ്ങള്‍ അജ്മലിന്റെ ഇത്തരം കടന്നാക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അജ്മലിന്റെ ആര്‍മി നമ്മുടെ പെണ്‍കുട്ടികളെ തൊട്ടാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ഉറപ്പ് നല്കുന്നു. അത്തരമൊരു നിശ്ചയദാര്‍ഢ്യത്തോടെയാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്. മഹിളാ മോര്‍ച്ചാ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലൗ ജിഹാദിനെതിരെ ബിജെപി സര്‍ക്കാര്‍ പോരാട്ടം ശക്തമാക്കും. അസമിന്റെ മണ്ണില്‍ ഭീകരവാദ പ്രവര്‍ത്തനം അനുവദിക്കില്ല. മതം മറച്ചുവെച്ച് അസമിലെ പെണ്‍കുട്ടികളെ സമീപിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഹിമന്ത പറഞ്ഞു. അസമിലെ മുസ്ലിം മതമൗലികവാദ പാര്‍ട്ടിയാണ് എഐയുഡിഎഫ്. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പിന്തുണക്കുന്ന പാര്‍ട്ടി നിരവധി ആരോപണങ്ങളും നേരിടുന്നുണ്ട്. മുസ്ലിം ഇതര വിഭാഗത്തിലെ പെണ്‍കുട്ടികളെ അജ്മലിന്റെ അനുയായികള്‍ ലൗ ജിഹാദ് നടത്തുന്നതായി പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഹിന്ദു യുവാക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പെണ്‍കുട്ടികളുമായി അടുക്കുന്നത്.
Discussion about this post