ബംഗളുരു: ലൗ ജിഹാദില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവിന് കിടിലന്‍ പണി കൊടുത്ത് യുവതി. യുവാവിനെ വിളിച്ചുവരുത്തിയ യുവതി ബന്ധുക്കളെ ഉപയോഗിച്ച് കൈകാര്യം ചെയ്തു. കര്‍ണാടക കുടക് ജില്ലയിലെ മടിക്കേരിയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മുഹമ്മദ് മുനാഫിര്‍ എന്നയാളാണ് യുവതിയെ നിരന്തരം ശല്യപ്പെടുത്തിയത്. ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളും അയച്ചു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇത് തുടര്‍ന്നതോടെ നേരിട്ട് നേരിടാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഇഷ്ടമാണെന്ന രീതിയില്‍ സംസാരിച്ച യുവതി ഇയാളെ ആര്‍ടിഒ ഓഫീസിന് സമീപത്തേക്ക് വിളിച്ചുവരുത്തി.
സ്കൂട്ടിയില്‍ ഒരു സ്ത്രീ ആരെയോ കാത്തിരിക്കുന്നതായി വൈറലായ വീഡിയോയില്‍ കാണാം. പെട്ടെന്ന് ഒരു യുവാവ് അവരെ സമീപിക്കുന്നു. അവര്‍ സംസാരിക്കുന്നതിനിടെ കുറച്ചാളുകള്‍ പൊടുന്നനെയെത്തി യുവാവിനെ മര്‍ദ്ദിക്കുന്നു. സ്ത്രീ ചെരിപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം. മുഹമ്മദിനെ പിന്നീട് പോലീസിന് കൈമാറി. ഇയാളെ മര്‍ദ്ദിച്ചതിന് യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇത്തരക്കാരെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടതെന്ന അഭിപ്രായമാണ് ഭൂരിഭാഗവും പങ്കുവെക്കുന്നത്.
कर्नाटक के कुर्ग मुस्लिम मुंतशिर अहमद एक हिंदू विवाहिता महिला को फोन पर बार-बार गंदे तरीके से बात करता
महिला ने चालाकी दिखाई उससे प्यार भरी बातें करके एक जगह मिलने के लिए बुलाया महिला ने अपने परिवार और कुछ लोगों को बता दिया उसके बाद उस #लव_जिहादी का अंजाम👇#लवजिहाद_पर_आखिरी_वार pic.twitter.com/xW2QckNcCa— Shefali Tiwari (@shefalitiwari7) September 17, 2020
Discussion about this post