തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുന്നതിനിടെ, സിപിഎം എംഎല്‍എ എം.സ്വരാജിനെ സംബന്ധിച്ചും വെളിപ്പെടുത്തല്‍. സ്വരാജ് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തിരുന്നതായി നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സുധി ഉപ്പട ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വരാജ് മാര്‍ത്തോമാ കോളേജില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആര്‍എസ്എസ്സിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വരാജിന്റെ പെങ്ങള് ബാലഗോകുലത്തില്‍ വരാറുണ്ടായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഇത് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഉന്നയിച്ചെങ്കിലും സ്വരാജ് സമ്മതിച്ചിരുന്നില്ല. താന്‍ ചാണകക്കുഴിയില്‍ വീണില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാണകക്കുഴിയില്‍ വീണില്ല, പക്ഷെ കക്കൂസ് കുഴിയില്‍ വീണെന്ന് സന്ദീപ് വാര്യര്‍ തിരിച്ചടിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് ,CPM നേതാക്കളുടെ RSS ബന്ധം മനോരമ ചാനലില്‍ ചര്‍ച്ചയായപ്പോള്‍
സന്ദീപ് വാര്യര്‍ സ്വരാജിന് RSS മായി ബന്ധമുണ്ടെന്ന് പറയുകയുണ്ടായി..അതില്‍ ആദ്യം ഉതിരകുളം എന്നതിന് ഉപ്പുകുളം എന്നാണ് സന്ദീപ്ജി പറഞ്ഞത്… അതാണ് ആശയകുഴപ്പമുണ്ടായത് ..
സ്വരാജിന്റെ അച്ഛന് മുരളീധരന് നായര്‍ മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാലയളവില്ആണെന്നാണെന്റെഓര്മ്മ, കുടുംബത്തോടൊപ്പം കുറച്ചുകാലം ഉപ്പടക്കടുത്തുള്ള ഉതിരകുളത്തു അദ്ദേഹത്തിന്റെ ബന്ധുക്കളായ യശോധരന് നായരുടെയും മക്കളായ അംബരീക്ഷന്റെയും, കുഞ്ചുവിന്റെയുംമൊക്കെ വീടിനടുത്താണ് താമസിച്ചിരുന്നത്….
അക്കാലത്തു vs. പ്രസാദിനും, കോട്ടേപ്പാടം പ്രദീപനും, RSS ന്റെ ചുമതലയായിരുന്നു ഉതിരകുളം അമ്പലത്തില്‍ ബാലഗോകുലവും, പൊട്ടന്‍തരിപ്പ JNS ന്റെ പറമ്പില്‍ ശാഖയുമുണ്ടായിരുന്ന കാലം, ആ സമയത്ത് സ്വരാജിന്റെ പെങ്ങള് ബാലഗോകുലത്തില്‍ വരാറുണ്ടായിരുന്നു സ്വരാജ് മാര്‍ത്തോമാ കോളേജില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത്
RSS ന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്…..
‘അല്ലാതെ സ്വരാജ് ഒരു RSS കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല.’..
അന്ന് സ്വരാജ് M നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്…. പഴയ സ്കൂള്‍, കോളേജ് രേഖകള്‍ പരിശോധിച്ചാലറിയാം…
അക്കാലത്തവര്‍ താമസിച്ചിരുന്ന വീട്ടില്‍ കല്‍പ്പണി, തേപ്പ് പണികള്‍ ചെയ്തിരുന്നത് കരടി ബാലന് എന്ന എന്റെ അച്ഛനായിരുന്നു അച്ഛന് സഹായിയായി (കയ്യാളായി )ഞാനായിരുന്നു ഒപ്പമുണ്ടായിരുന്നത്…..
അന്നുതുടങ്ങിയതാണ് സ്വരാജിന്റെ അച്ഛന് മുരളിയേട്ടനുമായുള്ളബന്ധം…….
എഴുതാന്‍ കുറെയുണ്ട്… സ്വരാജ് ഇക്കാര്യങ്ങള്‍ സമ്മതിക്കുമെന്നുകരുതുന്നില്ല.
അതിനാല്‍ ഇതിനുവേണ്ടി അധിക സമയം കളയുന്നില്ല… ഇതൊന്നുമറിയാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന അന്തം കമ്മികളോട്…. ന്യായീകരിച്ചു തളരേണ്ട…. പോയാട്ടെ…. പോയാട്ടെ…
വ്യക്തമായിഅറിയുന്ന ഉറപ്പുള്ള കാര്യങ്ങളെ പറയൂ, നിങ്ങളെപ്പോലെ ന്യായീകരിച്ചു മെഴുകലല്ല ന്റെ പണി….. ന്നാ ശെരി ഇനി പോകാല്ലോ…..
https://www.facebook.com/100006914951468/posts/2626993150874491/
Discussion about this post