തിരുവനന്തപുരം: പാക്കിസ്ഥാനില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച പ്രതിക്ക് പെണ്‍കുട്ടിയെ നല്കിയ കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്. ലൗ ജിഹാദിനെ എതിര്‍ത്തില്ലെങ്കില്‍ മരിയ ഷഹ്ബാസിന്റെ അവസ്ഥയാകും നമ്മുടെ പെണ്‍കുട്ടികള്‍ക്കെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യന്‍ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവം ഞെട്ടിക്കുന്നതാണ്. വെറും 14 വയസ്സുള്ള മരിയ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികള്‍ വന്നതും സര്‍വ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
മാതൃരാജ്യത്തെ പിളര്‍ന്ന് ഇസ്ലാം മതാടിസ്ഥാനത്തില്‍ രൂപീകരിച്ച രാജ്യമാണ് പാക്കിസ്ഥാന്. അതുകൊണ്ട് പാക്കിസ്ഥാന്റെ ഭരണസംവിധാനങ്ങളുടെ രക്തത്തില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ സ്ഥാപിതവത്കരിച്ചു കണ്ടാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് തന്നെയാണ് കരുതുന്നത്. ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ ഇത്തരം നീക്കങ്ങള്‍ ലൗ ജിഹാദ് എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഇത്തരം കാര്യങ്ങള്‍ നിത്യസംഭവമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യമുണ്ട് എന്നതിനര്‍ത്ഥം ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയുക തന്നെ ചെയ്യും എന്നാണ്. കേരളത്തില്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന ഭരണകൂട പിന്തുണ ആശങ്കാജനകവും ഒന്നിച്ച് എതിര്‍ക്കേണ്ടതുമാണ്. ആ പോരാട്ടത്തില്‍ ഭാരതീയ ജനത പാര്‍ട്ടി എന്നുമുണ്ടാകും എന്നത് പ്രത്യയശാസ്ത്രപരമായ ഞങ്ങളുടെ ഉറപ്പാണ്. അവര്‍ വ്യക്തമാക്കി. മരിയയുടെ സംഭവത്തില്‍ കോടതി വിധിക്കും പാക്ക് സര്‍ക്കാരിനുമെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വലിയ അക്രമമാണ് പാക്കിസ്ഥാനില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തുന്നത്. ഇതിന്റെ ഇരയാകുന്നത് കൂടുതലും ഹിന്ഗു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും.
https://www.facebook.com/SobhaSurendranOfficial/posts/1947605402029957
Discussion about this post