തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ രക്ഷിക്കാനിറങ്ങി ന്യൂസ് 18 നാണംകെട്ടതിന് പിന്നില്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ്.ലല്ലു. സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ ലല്ലുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഫോഴ്മെന്റ് ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ മുതല്‍ ഇത് ചൂണ്ടിക്കാട്ടി സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷവും തുടങ്ങി. രാവിലെ പത്തിന് ലല്ലു തന്നെ വാര്‍ത്ത തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ചാനലായ കൈരളിയും സിപിഎം അനുഭാവം പുലര്‍ത്തുന്ന 24 ന്യൂസും ഇത് ഏറ്റുപിടിച്ചു.
‘കെ.ടി ജലീലിന്റെ മൊഴി തൃപതികരം’; മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നായിരുന്നു ന്യൂസ് 18 നല്കിയ വാര്‍ത്ത. മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമൊന്നുമില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍ മന്ത്രിക്കും സര്‍ക്കാരിന് വലിയ ആശ്വാസം പകരുന്നതാണ്. മന്ത്രിക്കും സര്‍ക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. വാര്‍ത്തയില്‍ പറഞ്ഞു.
https://www.facebook.com/reporterlallu/posts/3770398956328388
എന്നാല്‍ സൈബര്‍ സഖാക്കളുടെ ആഹ്ലാദത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണുണ്ടായത്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്തയുമായി ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. ന്യൂസ് 18ന്റേത് ഭാവനയായിരുന്നെങ്കില് ഏഷ്യാനെറ്റ് എന്‍ഫോഴ്സ്മെന്റ് മേധാവി എസ്.കെ മിശ്രയുടെ പ്രതികരണം ഉള്‍പ്പെടെയാണ് നല്‍കിയത്. ഇതോടെ ന്യൂസ് 18നും വാര്‍ത്ത തിരുത്തേണ്ടി വന്നു. കെ.ടി ജലീലിന് ക്ലീന്‍ ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എന്ന് അവര്‍ വീണ്ടും വാര്‍ത്ത നല്കി. സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് പിന്‍വലിഞ്ഞു.
ന്യൂസ് 18ലെ മാധ്യമ പ്രവര്‍ത്തകരുടെ സിപിഎം വിധേയത്വം നേരത്തെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ അജണ്ടകള്‍ ഏറ്റെടുത്ത് ചാനല്‍ പ്രചാരണം നടത്തുന്നതും വിമര്‍ശന വിധേയമായി. നേതാക്കളുടെ പി.ആര്. വര്‍ക്കുകളും ഇവര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. എസ്.ലല്ലു, സനീഷ് ഇളയിടത്ത്, അപര്‍ണ കുറുപ്പ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മറയില്ലാത്ത സിപിഎം സ്നേഹം പ്രകടിപ്പിക്കുന്നവയാണ്. തലസ്ഥാനത്തെ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിപിഎം പണം നല്‍കുന്നതായാണ് വിവരം. ഇതില്‍ ന്യൂസ് 18ലെ ചിലരുമുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളില്‍ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ വ്യാജ വാര്‍ത്ത നല്കി തങ്ങളെ നാണംകെടുത്തിയതില്‍ അമര്‍ഷത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍.
Discussion about this post