കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത അല്‍ഖ്വയ്ദ ഭീകരരെ വെള്ളപൂശി ഇടത്-മുസ്ലിം സൈബര്‍ പ്രചാരണം. ഭീകരര്‍ നിരപരാധികളായ മുസ്ലിങ്ങളാണെന്നും അറസ്റ്റ് എന്‍ഐഎയുടെ നാകമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രാരണം. സിപിഎമ്മിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇടത്-മുസ്ലിം ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള പ്രചാരണം അതിരുകടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
എന്‍ഐഎ നടപടിയെ കുറ്റപ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും രംഗത്തെത്തി. ഐഎസ് കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്നു. പിന്നാലെ കേരളത്തില്‍ (അതും കുടിയേറ്റ തൊഴിലാളികളുടെ ഹബായ പെരുമ്പാവൂരില്‍) നിന്നും തൃണമൂലിന്റെ ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ശിദാബാദില്‍ നിന്നും അല്‍ഖാഇദക്കാരെ അറസ്റ്റ്ചെയ്യുന്നു. അവര്‍ എട്ടും പത്തും വര്‍ഷമായി പെരുമ്പാവൂരില്‍ ഒളിച്ചുകഴിയുകയായിരുന്നുവത്രെ.! ഇവരൊക്കെയും ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടുവരികയുമായിരുന്നുവത്രെ.! (ഞാനൊക്കെ പത്രം വായിക്കാന്‍ തുടങ്ങിയ കാലത്തേയുള്ള പോലീസ് ഭാഷ്യം. ഒരുമാറ്റവുമില്ല). അത് പോവട്ടെ, ഈ അല്‍ഖാഇദ ഒക്കെ ഔട്ടോഫ് ഫാഷനായില്ലേ. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ യു.എം. മുഖ്താര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നത് കേരളത്തില്‍നിന്നാണ്. ഇതില്‍ മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ യുവതികള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളില്പ്പോലും കേരളത്തിലെ ജിഹാദികളുടെ സാനിധ്യമുണ്ട്. ഇത് മറച്ചുവെച്ചാണ് ഇപ്പോഴത്തെ പ്രചാരണം. മുന്‍പും നിരവധി ഭീകരരെ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളം ഭീകരരുടെ സുരക്ഷിത താവളമാകുന്നുവെന്ന ആശങ്ക ശരിവെക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. എന്നാല്‍ ഇതിനെ വെള്ളപൂശാനാണ് മുസ്ലിം അനുയായികളുടെ ശ്രമം.
Discussion about this post