തിരുവനന്തപുരം: സിപിഎം – കോണ്‍ഗ്രസ് കൂട്ടുകെട്ട് തുറന്നുകാട്ടിയ ബിജെപി പ്രതിനിധി പി.ആര്. ശിവശങ്കറിനെ പ്രശംസിച്ച് 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍. താന്‍ ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കുമായിരുന്നുവെന്ന് ചര്‍ച്ച നിയന്ത്രിച്ച അവതാരകനായ അരുണ്‍ തുറന്നുപറഞ്ഞു. ഇന്ന് താങ്കളുടെ ദിവസം കൂടിയാണ്. ഞാന്‍ അഭിനന്ദിക്കുന്നു. അരുണ്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനായിരുന്നു ശിവശങ്കറിന്റെ മറുപടി.
കൂട്ടുകച്ചവടം, തട്ടിപ്പ്, വെട്ടിപ്പ്, മാറാട് കലാപം ഇതെല്ലാം ഒക്കച്ചങ്ങാതിമാരായി ചെയ്തിട്ട് ബിജെപിയെ കുറ്റപ്പെടുത്തുന്നോയെന്ന് ശിവശങ്കര്‍ റഹീമിനോട് ചോദിച്ചു. ചോദ്യം ചെയ്താല്‍ പ്രതിയല്ലെന്ന് പറയും. അറസ്റ്റ് ചെയ്താല്‍ കോടതി ശിക്ഷിക്കണമെന്ന് പറയും. കോടതി ശിക്ഷിച്ചാലോ. അങ്ങനെയുള്ള കൊലപാതകികളെ അടക്കം മാലയിട്ട് സ്വീകരിച്ചില്ലേ. ഉമ്മന്‍ ചാണ്ടിയുടെ പേര് രക്ഷിക്കുവാന്‍ ഉള്ള സര്‍ക്കാരാണിത്. എന്ത് ഭേദമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജനങ്ങള്‍ ഇപ്പോള്‍ പറയും. കാരണം അത്രയേറെ നാറിയ സര്‍ക്കാരാണിത്. ഓണക്കിറ്റില്പ്പോലും അഴിമതി നടത്തിയ സര്‍ക്കാരല്ലേ ഇത്. നാണമുണ്ടോ റഹീമേ. ശിവശങ്കര്‍ ചോദിച്ചു.
https://www.facebook.com/sreecherayi/posts/2855290791238296
Discussion about this post