ന്യൂഡല്‍ഹി: തുടര്‍ച്ചയായി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി നവഭാരതത്തിന്റെ നായകന് നരേന്ദ്ര മോഡി മോഡി ഇരുപത് വര്‍ഷം തികച്ചു. ഭരണനേതൃപദവിയില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ട മോഡി പ്രധാനമന്ത്രിമാരില്‍ ഭരണനേതൃപദവി ഏറ്റവുമധികം വഹിച്ചതില്‍ ഒന്നാമനായി. 2001 ഒക്ടോബര്‍ ഏഴിനാണ് മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ ഭൂകമ്പം തകര്ത്തെറിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി കേശുഭായ് പട്ടേലിന് പകരം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 2002ല്‍ ഗോധ്രയില്‍ രാമഭക്തരെ ട്രെയിനിന് തീവെച്ച് മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്തില്‍ കലാപം ആളിക്കത്തി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ 182ല്‍ 127 സീറ്റുമായി മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തി. 2007ലും 2012ലും ഗുജറാത്തിലെ ജനങ്ങള്‍ മോഡിയില്‍ വിശ്വാസമര്‍പ്പിച്ചു.
ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ചിറകിലേറിയാണ് 2014ല്‍ അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായത്. ബിജെപി ആദ്യമായി ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 2009ല്‍ തന്റെ ഭരണമികവിലൂടെ വീണ്ടും മോഡി ബിജെപിയെ ഭരണത്തിലെത്തിച്ചു. ദേശീയ തലത്തില്‍ ബിജെപി ഏറ്റവും കരുത്താര്‍ജ്ജിച്ച കാലത്താണ് ജനസേവനത്തിന്റെ അപൂര്‍വ്വ ബഹുമതി മോഡിയെ തേടിയെത്തിയതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയെ അജയ്യമാക്കിയതിലെ പ്രധാന പങ്കും മോഡിക്ക് തന്നെ.
പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ അഴിമതിയും ഹിന്ദു വിരുദ്ധ നടപടികളും കേന്ദ്രത്തില്‍ ആദ്യ മോഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ 2019ലെ വിജയം മോഡിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. പാചകവാതക കണക്ഷനും സ്വഛ് ഭാരത് ടോയ്ലറ്റുകളും പോലുള്ള പദ്ധതികള്‍ മോഡിയെ ഗ്രാമീണ ജനത നെഞ്ചേറ്റുന്നതിന് കാരണമായി. അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് മോഡിയെ ഇന്ത്യ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു തവണ പോലും പരാജയമറിയാത്ത നേതാവാണ് നരേന്ദ്ര മോഡി. ഇന്ത്യയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും മോഡിക്കാകും വിജയമെന്ന് പല അഭിപ്രായ സര്‍വ്വെകളും ചൂണ്ടിക്കാട്ടുന്നു.
Discussion about this post