ആലപ്പുഴ: ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച നൗഫല്‍ ലൗ ജിഹാദിലും പങ്കാളിയെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദു യുവതിയെയാണ് നൗഫല്‍ വിവാഹം ചെയ്തതെന്ന് വിഎച്ച്പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ പ്രതാപ് ജി പടിക്കല്‍ പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
പ്രിയ സഹോദരി,
അന്ന്, സ്വന്തം മാതാപിതാക്കളുടെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ അവഗണിച്ച്, കൃഷ്ണ ഭഗവാനെയും ശ്രീരാമദേവനെയും ഉപേക്ഷിച്ച്, നൗഫലിന്റെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പോള്‍ നിങ്ങള്‍ ഒരിക്കലും ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിച്ചു കാണില്ല എന്നറിയാം.
കൈ പിടിച്ച് ഇറങ്ങി വന്ന ഇക്കയുടെ ജീവിതത്തിലെ ഒരു പാട് സ്ത്രീകളില്‍ ഒരാള്‍ മാത്രമായി നിങ്ങള്‍ മാറുമ്പോള്‍, 108 ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കത്തേക്കാള്‍ ഭീകരമായി നിങ്ങളുടെ നെഞ്ചിടിപ്പ് കൂടുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്.
വളരെ വിഷമത്തോട് കൂടി തന്നെ പറയട്ടെ, ലൗ ജിഹാദിന്റെ മാസ്മരികതയില്‍ പെട്ട് സ്വന്തം വീട് വിട്ട് ഇറങ്ങുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിയും ഇതൊരു പാഠമായി കരുതണം. പുതുമ മാറുമ്പോള്‍, ആംബുലന്‍സില്‍ വെച്ച് പോലും വേറൊരു സ്ത്രീ ശരീരത്തെ വെമ്പാന്‍ പോകുന്ന ജിഹാദി റോമിയോയുടെ ആത്മാര്‍ത്ഥത …
പ്രണയത്തിലൂടെ ആസൂത്രിതമായി മതംമാറ്റുന്നതിനെയാണ് ലൗ ജിഹാദ് എന്ന് പറയുന്നത്. കേരളത്തില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം സംഘടനകളുടെ മതംമാറ്റ ഭീകരതക്ക് ഇരയായിട്ടുണ്ട്. നൗഫല്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശരിവെക്കുന്നുണ്ട്. സിഐടിയു അനുകൂല സംഘടനയായ 108 ആംബുലന്‍സ് യൂണിയന് അംഗമാണ് നൗഫലെന്നും ഇയാളെ രക്ഷിക്കാന്‍ സംഘടനയുടെ ഇടപെടല്‍ ഉണ്ടായെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സിഐടിയു നിഷേധിച്ചു.
Discussion about this post