തിരുവനന്തപുരം: പ്രശാന്ത് ഐഎഎസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. രാജ്യത്ത് കലാപം സ്വപ്നം കാണുന്ന, കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവില്‍ സര്‍വന്റ് ആയ താങ്കള്‍ക്ക് അറിയില്ലേയെന്ന് സന്ദീപ് ചോദിച്ചു. താങ്കളുടെ പോസ്റ്റിനു കീഴില്‍ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട. അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് പ്രശാന്ത് ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ വിനയ് മൈനാഗപ്പള്ളിയെന്ന വ്യക്തി പ്രശാന്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. കോളേജിലെ പരിപാടിക്ക് ക്ഷണിക്കാന്‍ വന്നവരില്‍ ഐ.എ.എസ് കൊച്ചിങ്ങിനെ പറ്റി സംശയം ചോദിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി എത്തിയ പെണ്‍കുട്ടിയെ ഓഫീസ് റൂമില്‍ വെച്ച് ദേഹത്ത് കൈവച്ച ഞരമ്പ് രോഗി അല്ലേ താങ്കള്‍ എന്നായിരുന്നു കമന്റ്. ഇതിനെതിരെ സിവിലായും ക്രിമിനല്‍ ആയും നിയമ നടപടി സ്വീകരിക്കുമെന്നും ശിക്ഷിക്കപ്പെടും എന്നുറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിനയ് മൈനാഗപ്പള്ളിയെ പിന്തുണച്ച് സന്ദീപ് വാര്യര്‍ പ്രശാന്തിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു. ഭീഷണിയൊക്കെ കയ്യില്‍ വച്ചാല്‍ മതിയെന്നും സാധാരണക്കാരായ ആളുകളെ ഭീഷണിപ്പെടുത്തി ഒതുക്കിക്കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്ക്കാന് താനുണ്ടാകുമെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സന്ദീപിനെ, പ്രശാന്ത് ബ്ലോക്ക് ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യര്‍ വീണ്ടും രംഗത്തുവന്നത്. ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണെന്ന് സന്ദീപ് ചോദിച്ചു. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താങ്കള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ? കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല. ആരോപണങ്ങള്‍ വരുമ്പോള്‍ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈല്‍ തന്നെ പൂട്ടി ആശുപത്രിയില്‍ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബര്‍ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതല്‍ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശാന്ത് ഐഎഎസ്സിനെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ച് ആരോപണം ഉന്നയിച്ച വിനയ് മൈനാഗപ്പള്ളിയും രംഗത്തുവന്നു. ഒരു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹിച്ചതല്ലെന്ന് വിനയ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എനിക്ക് മാത്രമല്ല പലര്‍ക്കും അറിയാം. വികാരപരമായ പോസ്റ്റ് ഇടാന്‍ അയാള്‍ക്ക് ധാര്‍മികമായി അവകാശം ഇല്ല എന്നത് മാത്രമാണ് ഞാന്‍ ആ വിഷയം അവിടെ മെന്‍ഷന്‍ ചെയ്തത് കൊണ്ട് അര്‍ത്ഥം ആക്കിയത്. ആവശ്യം വന്നാല്‍ നീതു ജോണ്സണ് ആവില്ല പെണ്‍കുട്ടി എനിക്ക് വേണ്ടി സംസാരിക്കും എന്ന് വാക്ക് തന്നിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Sandeepvarierbjp/posts/4484159428292455
Discussion about this post