കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൊന്നോമന പുത്രന് ബിനീഷ് കൊടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. Demonetisation സമയത്ത് ഇവരൊക്കെ നരേന്ദ്ര മോദിയെ തെറി വിളിച്ചിരുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ?. സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. നോട്ട് റദ്ദാക്കലിനെ വിമര്‍ശിച്ചുള്ള ബിനീഷിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
സ്വത്തു വകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ഇഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന റജിസ്ട്രേഷന് വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒന്‍പതിന് ബിനീഷിനെ ഇഡി 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ലഹരിക്കടത്തിന് ബെംഗളുരൂവില്‍ എന്‍സിബിയുടെ പിടിയിലായവര്‍ സ്വര്‍ണക്കടത്തിന് ബിനീഷ് വഴി സഹായം നല്‍കിയിട്ടുണ്ടോ എന്നതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരിമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ചോദ്യം ചെയ്യല്‍.
Discussion about this post