കോഴിക്കോട്: വിനമാനത്താവള വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. യൂസഫലിക്ക് ഷെയറുളള വിമാനത്താവളമാണെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല. ഗള്‍ഫാര്‍ മുഹമ്മദാലിക്ക് സ്ഥലം വില്ക്കുന്നതില് പ്രശ്നമില്ല. അദാനി വരുമ്പോള്‍ മാത്രമെന്താണ് പ്രശ്നം. ഗൗതം അദാനിയെയും മകനെയും എകെജി സെന്ററിലും ക്ലിഫ് ഹൗസിലും വിളിച്ച് സിപിഎം സ്വീകരിച്ചിട്ടില്ലേ. വിഴിഞ്ഞത്ത് അദൗനിയെ ഓടിക്കണമെന്നാണ് വിഎസ് പറഞ്ഞത്. ആറായിരം കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പിണറായി വിജയന് ആരോപിച്ചത്. എന്തേ അദാനിയെ വിഴിഞ്ഞം പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയില്ല. മീഡിയാ വണ്‍ ചര്‍ച്ചയില്‍ സന്ദീപ് ചോദിച്ചു. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
എന്റ ശവത്തിന് മുകൡക്കൂടി മാത്രമേ വിമാനം പറന്നുപോകൂ എന്ന് പ്രഖ്യാപിച്ച ശര്‍മ്മ പിന്നീട് വിമാനത്താവളത്തിന്റെ ആരായി മാറിയെന്നും സന്ദീപ് ചോദിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തവരല്ലേ സിപിഎം. റിയാസ് കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. ബിഡ്ഡിംഗ് പ്രോസസ്സിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ എന്തിനാണ് പങ്കെടുത്തത്. 19.5 ശതമാനമാണ് സംസ്ഥാന സര്‍ക്കാരും അദാനിയും തമ്മിലുള്ള വ്യത്യാസം. ദയവായി ബംഗാളില്‍ ചെയ്തത് നിങ്ങള്‍ ഇവിടെ ആവര്‍ത്തിക്കരുത്. അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/sudharshanam12/posts/3247128328717580
Discussion about this post