തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംവിധായകന് ശാന്തിവിള ദിനേശും തമ്മിലുള്ള പോര് മുറുകുന്നു. തിരുവനന്തപുരത്ത് സ്ത്രീകളെ ആക്ഷേപിച്ച യൂ ട്യൂബറെ ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്തിരുന്നു. ഇതേ രീതിയില്‍ തന്റെ വീട്ടില്ക്കയറിയാല് ഭാഗ്യലക്ഷ്മിയുടെ കാല് വെട്ടുമെന്ന് ദിനേശ് പറഞ്ഞു. നേരത്തെ യൂ ട്യൂബ് ചാനലിലൂടെ ശാന്തിവിളയും ഭാഗ്യലക്ഷ്മിയെ ആക്ഷേപിച്ചിരുന്നു. ശാന്തിവിള ദിനേശിന്റെ വീട്ടില്‍ക്കയറി മറുപടി നല്കാന് അറിയാഞ്ഞിട്ടല്ലെന്ന് ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു. മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ശാന്തിവിളക്കെതിരെ അവര്‍ ആക്ഷേപം ഉന്നയിച്ചു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ ദിനേശ് രംഗത്തുവന്നത്.
സൈബര്‍ ആക്രമണത്തിന് ഒരാളെ കയറി അടിക്കാമോ, വെട്ടാമോ. എന്റെ വീട്ടില്‍ വന്നാല്‍ അവളുടെ കാല് വെട്ടും. തൂക്കുകയറില്‍ കയറേണ്ടി വന്നാലും കയറും. മാന്യമായി ജീവിക്കുന്ന എന്റെ വീട്ടില്‍ക്കയറി അപമര്യാദയായി പെരുമാറിയാല്‍ അവള് നടന്നുപോകില്ല. അവളെ വെട്ടി മുറിക്കുള്ളിലിടും. എന്നിട്ട് പോലീസിനെ വിളിച്ചുവരുത്തും. അവളെ ആശുപത്രിയിലും എന്നെ പോലീസ് സ്റ്റേഷനിലും കൊണ്ടുപോകും. അവളൊന്നും ചെയ്യില്ല. ചെയ്താല്‍ വിവരമറിയും. ആര്‍ജ്ജവമുള്ള ഒരുത്തനാണ് ഞാന്‍. സദാചാര ബോധത്തോടെ ജീവിക്കുന്ന ആളാണ്. സിനിമയിലെ എല്ലാ ചെളിക്കുണ്ടിലും വീണ് ജീവിക്കുന്ന ഒരുത്തനല്ല. നൂറ് ശതമാനവും സത്യമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ പ്രതികരണത്തില്‍ ദിനേശ് പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചു എന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ യുട്യൂബില്‍ നിന്നും നോട്ടീസ് വന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ വിഡിയോ നീക്കം ചെയ്തെന്നും ശാന്തിവിള നേരത്തെ പറഞ്ഞിരുന്നു. എന്റെ യുട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളില്‍ ചെന്നിരുന്ന് ആദ്യ ഭര്‍ത്താവിനെയും കാമുകനെയും പേഴ്സണല്‍ ഹരാസ്മെന്റ് നടത്തുന്നത് നിര്‍ത്തണം, അത് മോശമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ മലയാളത്തിലെ ഒരു താരദമ്പതികളെ കണ്ട് പഠിക്കണം, ബന്ധം പിരിഞ്ഞതിന് ശേഷം അവര്‍ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല. അത് പോലെ ചെയ്യണം. ഞാന്‍ പേഴ്സണല്‍ ഹരാസ്മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്.
അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂട്യൂബിന് പരാതി നല്കി. യുട്യൂബ് എനിക്ക് മെയില്‍ നല്കി. 48 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിക്കണം എന്ന്. ഞാന്‍ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ചാനലില്‍ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു. പക്ഷേ രണ്ട് ലക്ഷത്തിലധികം ആളുകള്‍ ആ വിഡിയോ കണ്ടു. ചുരുങ്ങിയത് രണ്ട് ലക്ഷം പേര് എങ്കിലും അത് റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടും ഉണ്ടാകും. ഇവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കും എന്ന് ഇവരെ അറിയുന്നവര്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. അവര്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ സീറ്റിനായി നടക്കുന്നു എന്ന് കേട്ടു.
സഖാവ് കാനം രാജേന്ദ്രന് തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാ ദിവസും അയക്കുന്ന പാട്ടുകളില്‍ ഏഴെണ്ണം ചെല്ലുന്ന ആളാണ് പന്ന്യന്‍ രവീന്ദ്രന് സഖാവ്. ഞാന്‍ ഇവരോട് താഴ്മയായി പറയുന്നു.സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാല്‍ 8:10 ന് തോല്‍ക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിര്‍ത്തിയാല്‍. എന്ത് ധാര്‍മ്മികതയുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ യുഡിഎഫ് കാലത്ത് അവരുടെ പ്രതിനിധിയായി അക്കാദമി മെംബര്‍ ആയിരുന്നു. എല്‍ഡിഫ് കാലത്ത് കെഎസ്എഫ്ഡിസിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബറാണ്. ബിജെപിയുടെ സെന്‍സര്‍ ബോര്‍ഡ് മെംബറാണ്. ഇവര്‍ക്ക് എന്ത് രാഷ്ട്രീയം. സിനിമയില്‍ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് അല്ലെങ്കിലും വിവരം എന്ന് പറയുന്നത് ഇല്ല. ഞാന്‍ കള്ളം പറയില്ല. കവഡിയാര്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചാല്‍ മേയര്‍ ആകുമോ എന്ന് ഇവര്‍ തന്നെ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്.
ആ വിവാദ വിഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഇവര്‍ എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ തനിക്ക് പരാതി ഇല്ലെന്നും അതില്‍ പറയുന്നു. എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു. ഞാന്‍ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സിനിമാക്കാര്‍ക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേര് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനെതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വിഡിയോ നീക്കം ചെയ്തത്. തന്റെ യൂ ട്യൂബ് ചാനലിലെ വീഡിയോയില്‍ ശാന്തിവിള വിശദീകരിച്ചു.
Related: ചന്തപ്പെണ്ണുങ്ങള് പറയില്ല ഇതുപോലെ; ഞാനായിരുന്നെങ്കില്‍ ഇവളുമാരുടെ ചെവിക്കുറ്റി അടിച്ചുപൊളിച്ചേനേ
Discussion about this post