കോഴിക്കോട്: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്പനയുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവിന്റെ വാക്കുകള്‍ വൈറലാകുന്നു. ഇവിടെ ആര്‍എസ്എസ്സുകാര്‍ കച്ചവടം നടത്തിയിട്ടുണ്ടെന്നും ലീഗുകാര്‍ക്ക് അവരെ ആക്രമിക്കാനുള്ള ചങ്കൂറ്റമുണ്ടായില്ലെന്നുമാണ് ഡിവൈഎഫ്ഐ നേതാവായ വി.കെ. പ്രമോദ് പറഞ്ഞത്. ഇവര്‍ (ലീഗ്)ക്കെന്താ ഈ പറയുന്ന ആളുകളോട് (സിപിഎം) മാത്രം ഇത്ര വിരോധം. ഇവിടെ ആര്‍എസ്എസ്സുകാര്‍ വന്ന് കച്ചോടം നടത്തിയിട്ടില്ലെ. ഈ ചങ്കൂറ്റമുള്ള ഏതെങ്കിലും ഒരുത്തന് അവരെ അക്രമിക്കാന്‍ പോയോ. എന്താ പറ്റാതിരുന്നത്. അതിനുള്ള ചങ്കൂറ്റമൊന്നും ഇവര്‍ക്കില്ല. പ്രമോദ് വിശദീകരിച്ചു.
https://www.facebook.com/100052377203339/videos/146134263809146/
ഇന്ന് രാവിലെയാണ് എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ മാര്‍ക്കറ്റില്‍ മത്സ്യ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
https://www.facebook.com/sooraj.perambra1/posts/2658654697714653
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നൂറോളം ആളുകളുമായി തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കവെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Discussion about this post