കോഴിക്കോട്: കേരളത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും ഓരോ വര്‍ഷം കഴിയുമ്പോഴും ഇക്കാര്യത്തില്‍ വലിയ വ്യതിയാനം സംഭവിക്കുകയാണെന്ന് ചിദാനന്ദപുരി സ്വാമി. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യയുടെ പത്തിരട്ടിയായാണ് മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത്. വിവാഹപ്രായം പരിശോധിച്ചാല്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ രണ്ട് തലമുറ കഴിയുമ്പോഴേക്ക് മുസ്ലിങ്ങളില്‍ മൂന്നര തലമുറ പിന്നിടുന്നു. 20 വര്‍ഷം കഴിയുമ്പോഴേക്കും ഹിന്ദുക്കള്‍ ന്യൂനപക്ഷമായിത്തീരുന്ന സ്ഥിതിയാണുള്ളത്. ആര്‍എസ്എസ് മാസികയായ കേസരിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തിക കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഭൂമി, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായം തുടങ്ങിയ സാമ്പത്തിക മാനങ്ങളുടെ കാല്‍ഭാഗം പോലും ഹിന്ദുക്കളുടെ കൈവശമില്ല. ഇന്നത്തെ ജനാധിപത്യ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ് ജനസംഖ്യ. സംഘടിത വോട്ടുബാങ്കാകാന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കുന്നില്ല. ജാതിവ്യവസ്ഥയും മറ്റും ഹിന്ദുക്കളേക്കാള്‍ ഭീകരമായി ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും മതവിഷയം വരുമ്പോള്‍ അവര്‍ ഒറ്റക്കെട്ടാണ്. രാഷ്ട്രീയമായി വ്യത്യസ്ത പാര്‍ട്ടികളിലാണെങ്കിലും മതം എന്ന നിലക്ക് അവര്‍ ഒന്നാകുന്നു. ഇത്തരത്തിലുള്ള സമൂഹമനസ്സ് ഹിന്ദുക്കള്‍ക്ക് ഇല്ലാത്തതാണ് അവര്‍ അവഗണിക്കപ്പെടാനും അപമാനിക്കപ്പെടാനും കാരണം.
ജനസംഖ്യാ ബോംബിലൂടെ ഞങ്ങള്‍ ലോകം പിടിച്ചടക്കും എന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേണല്‍ ഗദ്ദാഫി പറഞ്ഞത്. ഇതിന് സ്വീകരിക്കുന്ന പലരീതികളില്‍ ഒന്നാണ് ലൗ ജിഹാദ്. 1990കളിലാണ് കേരളത്തില്‍ ഇത് വര്‍ദ്ധിച്ചുവരുന്നത്. കാത്തലിക് ബിഷ്പ്പ് കൗണ്‍സിലിന്റെ മാസികയായ ജാഗ്രതയിലാണ് ഇത് പ്രാധാന്യത്തോടെ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് മറ്റ് പത്രങ്ങളിലും വന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു മതംമാറ്റപ്പെട്ടതോടെയാണ് ശക്തമായ അന്വേഷണം നടന്നത്. ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത പെണ്‍കുട്ടികളാണ് ഈ കെണിയില്‍ വീഴുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ നിരവധി കേസുകള്‍ ആശ്രമത്തില്‍ എത്താറുണ്ട്.
ഹിന്ദു യുവാക്കള്‍ ഇതേ രീതിയില്‍ തിരിച്ചുചെയ്യുകയും അവര്‍ വിവാഹം കഴിക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ അവരുടെ മാതാപിതാക്കള്‍ തയ്യാറാവുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രതിവിധി. രാഷ്ട്രീയത്തിന് അതീതമായ ഹൈന്ദവ ചിന്ത സമാജത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ആധ്യാത്മിക പ്രഭാഷണങ്ങള്‍, സപ്താഹങ്ങള്‍ തുടങ്ങയിവക്ക് അതില്‍ പങ്കുണ്ട്. നിലക്കല്‍, ശബരിമല, പൗരത്വ നിയമത്തിലുള്ള പ്രതികരണങ്ങള്‍, മാപ്പിള ലഹളയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ഇതെല്ലാം ഹിന്ദു മനസ്സിനേറ്റ അടിയാണ്. ഇതിനെ ഉപയോഗപ്പെടുത്താന്‍ തയ്യാറുള്ള രാഷ്ട്രീയ ഇഛാശക്തിയുള്ള നേതൃത്വം ഉയര്‍ന്നുവന്നാല്‍ പിന്തുണ അവര്‍ക്കു ലഭിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post