കൊച്ചി: കേരളത്തില്‍ മുസ്ലിം ഭീകരവാദം സജീവമാണെന്ന് ആദ്യം വിളിച്ചുപറഞ്ഞത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറായിരുന്നു. അടുത്തിടെ കത്തോലിക്കാ സഭയും ജിഹാദികള്‍ക്കെതിരെ രംഗത്തുവന്നു. ഇതില്‍ ഏറ്റവും ഉറച്ച ശബ്ദം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെതായിരുന്നു. എന്നാല്‍ സത്യം വിളിച്ചുപറഞ്ഞവരെ വേട്ടയാടാനാണ് കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം സംഘടനകളും ശ്രമിച്ചത്.
സെന്‍കുമാറും വട്ടായിലച്ചനും വര്‍ഗ്ഗീയവാദികളും മുസ്ലിം വിരുദ്ധരുമാണെന്ന് അവര്‍ ആക്ഷേപിച്ചു. ഭീകരതയെ വിമര്സിക്കുന്നത് എങ്ങനെ മുസ്ലിം വിരുദ്ധമാകുമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളും ഈ ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ലൗ ജിഹാദ് അടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണ് ഇവര്‍ ശ്രമിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റും മനപ്പൂര്‍വ്വം ചര്‍ച്ചചെയ്യാതെ മറച്ചുവെച്ചു.
ഇപ്പോള്‍ കൊച്ചിയില്‍ അല്‍ക്വയ്ദ ഭീകരര്‍ പിടിയിലായതോടെ സെന്‍കുമാറും വട്ടായിലച്ചനും പറഞ്ഞ കാര്യങ്ങള്‍ സത്യമെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു. എന്നാല്‍ ഇവരെ വര്‍ഗ്ഗീയവാദികളാക്കി ആക്രമിച്ചവര്‍ മൗനത്തിലാണ്. അവര്‍ ഈ അറസ്റ്റും കണ്ടില്ലെന്ന് നടിക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും ഭീകരരെ ന്യായീകരിക്കാനുളള ശ്രമങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നത് എത്രത്തോളം മുസ്ലിം തീവ്രവാദികള്‍ക്ക് അവര്‍ കീഴ്പ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും മിണ്ടിയിട്ടില്ല. ബിജെപി മാത്രമാണ് കേരളം ഭീകരര്‍ താവളമാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്നത്.
ഈ നാട്ടിലെ ലിബറലുകളും ബുദ്ധിജീവികളും എവിടെയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ചോദിച്ചു. കേരളത്തില്‍ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് എത്ര തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി.അന്നൊക്കെ അമിത് ഷായുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് തീവ്രവാദികള്‍ക്ക് വളരാന്‍ നിങ്ങള്‍ ഇടം കൊടുത്തില്ലേ? എറണാകുളത്ത് നിന്നും മുര്‍ഷിദാബാദില്‍ നിന്നും അല്‍-ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഞങ്ങളെയൊന്നും ലവലേശം ഞെട്ടിക്കുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി തീവ്രവാദ ജിഹാദി പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം മുതല്‍ മതപുരോഹിതരുടെ വരെ സാക്ഷ്യപ്പെടുത്തലുകളില്‍ നിന്ന് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിച്ചിരുന്നത്. കേരളത്തെ ജിഹാദികള്‍ക്ക് വിട്ടുകൊടുക്കാനാവില്ല. ഇത് ഞാനും നിങ്ങളും പിറന്നുവീണ മണ്ണാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആരാണെങ്കിലും അവര്‍ക്കുള്ളതല്ല ഈ മണ്ണ്. അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post