കൊച്ചി: കപട സന്യാസി നിത്യാനന്ദയെ മഹത്വവത്കരിച്ച് ലേഖനമെഴുതിയ വനിതാ മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. നാലാംകിട മാഗസിനുകള്‍ക്കു പോലും ഇതിലും അന്തസ്സ് ഉണ്ടെന്നും ഹിന്ദു സന്യാസിമാരെ വേറെ കിട്ടാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ലേഖനമെഴുതിയതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ സന്യാസിമാരും ഇങ്ങനെ ആണെന്ന് വരുത്തിതീര്ക്കാനാണോ ശ്രമം. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ എന്തു നെറികേടും എഴുതിപ്പിടിപ്പിക്കാമെന്നാണോ? മനോരമയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ ആണ് തെറ്റ്. ചാരക്കേസ് ഓര്‍മയുണ്ടല്ലോ. സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. ഈ ലക്കമിറങ്ങിയ വനിതയിലാണ് നിത്യാനന്ദയെക്കുറിച്ച് ലേഖനമുള്ളത്. മനോരമയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സുജിത് നായരാണ് രചയിതാവ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിത്യാനന്ദ വനിതയ്ക്ക് നല്കുന്ന ആനന്ദം
ഇന്നലെ ‘വനിത’കളുടെ സുഹൃത്തിനെയും വഴികാട്ടിയെയും കാണാനിടയായി. കവര്‍ പേജില്‍ തന്നെ ‘നിഗൂഢതകളുടെ നിത്യാനന്ദ’എന്ന വലിയ തലക്കെട്ടാണ് ആദ്യം കണ്ണിലുടക്കിയത്. നിത്യാനന്ദയുടെ കൊള്ളരുതായ്മകളൊക്കെയായിരിക്കും ഉള്‍പ്പേജില്‍ എന്ന ധാരണയില്‍ പേജു മറിച്ച് നിത്യാനന്ദയുടെ രഹസ്യങ്ങള്‍ വായിച്ചു തുടങ്ങി.
‘വനിത’ ഈ നാട്ടില്‍ വേരുറച്ചത് എന്നതിന്റെ കാരണങ്ങള്‍ വളരെ പോസിറ്റീവായിത്തന്നെയാണ് ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ഈ ലേഖനം സദാചാര സീമകളെ ലംഘിക്കുന്നതായിരുന്നു.വനിതകളുടെ സുഹൃത്തേ..
നിങ്ങള്‍ എന്താണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്? സകല വൃത്തികേടും കാണിച്ച് നാടുവിട്ട ഒരു കള്ളസ്വാമിയുടെ കൊള്ളരുതായ്മകളെ മഹത്വവത്കരിക്കുന്ന ലേഖനം എന്തു സന്ദേശമാണ് നല്‍കുന്നത്.?ശ്രേഷ്ഠരായ സന്യാസിവര്യന്മാര് ഉള്ള നാട്ടില്‍ അവരെ കുറിച്ച് ഒന്നും എഴുതാന്‍ കിട്ടാത്തത് കൊണ്ടോ അതോ താല്പര്യമില്ലാത്തത് കൊണ്ടോ നിങ്ങള്‍ ഇതുപോലെ സന്യാസിസമൂഹത്തിനു തന്നെ കളങ്കമായ ഒരാളെ കുറിച്ച് മഞ്ഞപത്ര നിലവാരത്തില്‍ എഴുതിയത്??? സ്ത്രീകളെ തന്റെ കിടപ്പുമുറിയിലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഒരു സ്ത്രീ ലമ്പടനെ കുറിച്ച് എഴുതിയിരിക്കുന്നത് അന്തേവാസികളില്‍ പലര്‍ക്കും ഉള്ളില്‍ കറ തീര്‍ത്ത പ്രണയം ആണത്രേ… സ്വന്തം ആശ്രമത്തില്‍ അംഗമാകുന്നവരില്‍ നിന്നും താന്ത്രിക് സെക്സിനുള്ള അനുമതി വാങ്ങുന്നുവെന്നുള്ളതിന് ആമുഖം ആയാണ് ആ പ്രണയം പറയുന്നത്… ആണ്- പെണ് വ്യത്യാസമില്ലാതെ അന്തേവാസികള്‍ പീഢിപ്പിക്കപ്പെടുന്ന ആശ്രമത്തിന്റെ അധിപതിയായ ഒരാളെ കുറിച്ചാണ് ഏറ്റവും പ്രചാരം ഉള്ള വാരിക തങ്ങളുടെ നാല് പേജ് നീക്കി വെച്ചത്. തീര്‍ത്തും സ്ത്രീവിരുദ്ധനായ ഒരാളെ അവതരിപ്പിച്ചിരിക്കുന്ന ത് അയാളുടെ ഇരുത്തം ഒക്കെ ബാഹുബലിയിലെ ശക്തയായ നായിക ശിവകാമിയെ ഓര്‍മിപ്പിക്കുമെന്ന്.. പിന്നെയും ഉണ്ട് കുറെ… അയാളുടെ ആശ്രമത്തിലേക്ക് സ്ത്രീകള്‍ കുറഞ്ഞു വരുന്നത് കൊണ്ടു അങ്ങോട്ട് റിക്രൂട്ട് ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്ത പോലെയാണ് ലേഖനം.. അങ്ങനെയല്ല എന്നു തോന്നാന്‍ ചില ഇന്‍വെര്‍ട്ടഡ് കോമകള്‍ മാത്രം ഇടയ്ക്കിടെ ഇടുന്നുണ്ട്..
സാമാന്യയുക്തിയെ പോലും ചോദ്യം ചെയ്യുന്ന നാലാം കിട ടിഷ്യു പേപ്പര്‍ write up – അതില്‍ കുറഞ്ഞ ഒരു ഡെക്കറേഷനും ഇതിനില്ല. സുജിത് നായര്‍ എഴുതിയ ലേഖനം അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്:- മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയും മൂന്നാം കണ്ണും ഉണര്‍ത്തുന്ന വിദ്യ 60 ശിഷ്യര്‍ക്കു ‘സ്വാമി’ കൈമാറിയത്രേ.. അന്ധരായ 82 കുട്ടികള്‍ക്ക് ഇതിലൂടെ വെളിച്ചം പകര്‍ന്നു. അന്ധത അകറ്റി എല്ലാം കേട്ടു കഴിയുമ്പോള്‍ സാമാന്യയുക്തിയുള്ളവര്‍ പറഞ്ഞു പോകും ആഹാ.. നിത്യാനന്ദം…
സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ എന്തു നെറികേടും എഴുതിപ്പിടിപ്പിക്കാമെന്നാണോ? മനോരമയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ ആണ് തെറ്റ്. ചാരക്കേസ് ഓര്‍മയുണ്ടല്ലോ. നാലാംകിട മാഗസിനുകള്‍ക്കു പോലും ഇതിലും അന്തസ്സ് ഉണ്ട്.ഹിന്ദു സന്യാസിമാരെ വേറെ കിട്ടാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു ലേഖനം അതോ എല്ലാവരും ഇങ്ങനെ ആണെന്ന് വരുത്തിതീര്ക്കാനോ?? ഇങ്ങനെ തന്നെ വേണം വനിതകളുടെ മാത്രമല്ല, പുരുഷന്മാരുടെയും സുഹൃത്തും വഴികാട്ടിയുമാകാന്‍.
മനോരമയും വനിതയും വീട്ടില്‍ വരുത്തണോ എന്നുള്ളത് ഞാന്‍ വായനക്കാരുടെ യുക്തിക്ക് വിടുന്നു.
https://www.facebook.com/Sandeepvarierbjp/posts/4431107786930953
Discussion about this post