ബീജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന ചൈനീസ് സൈനികര്‍ പൊട്ടിക്കരയുന്നതിന്റെ വീഡിയോ പുറത്ത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് വീഡിയോ പുറത്തുവരുന്നത്. ചൈനീസ് കടന്നാക്രമണത്തെ ശക്തമായി ചെറുക്കുന്ന ഇന്ത്യ അവര്‍ക്ക് തക്കതായ മറുപടിയും നല്‍കുന്നുണ്ട്. വീഡിയോ പുറത്തായത് ചൈനക്ക് നാണക്കേടായി. നിരവധി ട്രോളുകളും പരിഹാസവും ഉയര്‍ന്നു.
https://www.facebook.com/1695739387341606/videos/2680500612201596
പാക്കിസ്ഥാനി കൊമേഡിയന്‍ സൈദ് ഹമീദും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷാവസ്ഥയുള്ള ലഡാക്കിലേക്ക് ബസ്സില്‍ നീങ്ങുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികര്‍ കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചൈനയുടെ ഒറ്റക്കുട്ടി നയം അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി സൈദ് ഹമീദ് ചൂണ്ടിക്കാട്ടി. ഞങ്ങള്‍ പാക്കിസ്ഥാന് നിങ്ങള്‍ക്കൊപ്പമുണ്ട്. ധൈര്യമായിരിക്കൂ. ഹമീദ് പറഞ്ഞു.
പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരാണ് വീഡിയോയിലുള്ളതെന്ന് തായ്വാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികളാണിവര്‍. സൈന്യത്തിന്റെ ഗാനം ആലപിച്ചാണ് ഇവര്‍ കരയുന്നത്. എന്നാല്‍ തായ്വാന് മാധ്യമങ്ങള്‍ക്കെതിരെ ചൈനയുടെ സര്‍ക്കാര്‍ മാധ്യമങ്ങളും രംഗത്തുവന്നു. വീട്ടുകാര്‍ യാത്രയയപ്പ് നല്‍കുമ്പോഴുള്ള വികാരപരമായ രംഗമാണെന്നും തായ്വാന് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഗ്ലോബല്‍ ടൈംസ് അവകാശപ്പെട്ടു.
Discussion about this post