തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം കത്തിപ്പടരുകയാണ്. ജലീലിനെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് സമരം ശക്തമായത്. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും യുവജന, വിദ്യാര്‍ത്ഥി, മഹിളാ സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലുള്ളത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ബിജെപിയുടെ സമരത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത്. സമരനായകനായ സുരേന്ദ്രന്റെ കീഴില്‍ പോഷകസംഘടനകളും സജീവമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും സമരമാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി പോലീസുമായി ഏറ്റുമുട്ടി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നുവരികയാണ്. എല്ലായിടത്തും ബാരിക്കേഡിന് മുകളില്‍ കയറിയും പോലീസുമായി സംഘര്ഷത്തിലേര്പ്പെട്ടും മഹിളാ മോര്‍ച്ച സമരം തീവ്രമാക്കുകയാണ്.
ലോംഗ് മാര്‍ച്ചുള്‍പ്പെടെ നടത്തിയാണ് യുവമോര്‍ച്ച കടുപ്പിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു. യുവമോര്‍ച്ചയുടെ സമരത്തിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാരിക്കേഡിന് മുകളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ഒരു പ്രവര്‍ത്തക തലകുത്തി വീഴുന്നു. എന്നാല്‍ ഇതില്‍ പതറാതെ വീണ്ടും ബാരിക്കേഡിന് മുകളിലെത്തി പ്രവര്‍ത്തക കൊടിവീശുന്നതാണ് ദൃശ്യം. തൃശ്ശൂര്‍ തൃപ്രയാറില്‍ സിവില്‍ സ്റ്റേഷന് മാര്‍ച്ചിലാണ് സംഭവം. അനശ്വര ആനന്ദനാണ് സോഷ്യല്‍ മീഡിയ കീഴടക്കി യുവമോര്‍ച്ചാ പ്രവര്‍ത്തക.
https://www.facebook.com/hari.hp.56/posts/3413571998758749
Discussion about this post