തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കാനാണ് 1942ല്‍ ആരംഭിച്ച മുഖപത്രത്തിന് ‘ദേശാഭിമാനി’ എന്ന പേര് നല്‍കിയതെന്ന് മന്ത്രി എ.കെ. ബാലന്. ഇന്ത്യ-ചൈന യുദ്ധകാലത്തും ഇന്ത്യ-പാകിസ്ഥാന് യുദ്ധകാലത്തും കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി ചിത്രീകരിച്ച് ജയിലിലടയ്ക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചത്. ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിന് സുവ്യക്തമായ നിലപാടാണുള്ളത്. ഇന്ത്യയുടെ ഒരു തരി മണ്ണും ചൈന ഉള്‍പ്പെടെയുള്ള ഒരു അയല്‍രാജ്യത്തിനും വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് പാര്‍ടിക്കുള്ളത്. ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ബാലന് പറഞ്ഞു.
Discussion about this post